അത്‍ലറ്റിക്സ് ലോകകിരീടം അമേരിക്കയ്ക്ക്. ദോഹ ലോകചാംപ്യന്‍ഷിപ്പില്‍ 14 സ്വര്‍ണവും 11 വെള്ളിയും നാലുവെങ്കലവും അടക്കം 32 പോയിന്റോടെയാണ് അമേരിക്ക ചാംപ്യന്‍മാരായത് . അവസാന ദിനം നടന്ന 4 X 400 മീറ്റര്‍ റിലേയില്‍ പുരുഷ വനിത വിഭാഗങ്ങളില്‍ അമേരിക്ക ചാംപ്യന്‍മാരായി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വനിത ലോങ്ജംപില്‍ ജര്‍മനിയുടെ മലൈക്ക മിഹാംബോ സ്വര്‍ണം നേടി. 28 വര്‍ഷത്തിന് ശേഷമാണ് ലോങ്ജംപില്‍ ജര്‍മനി സ്വര്‍ണം നേടുന്നത് . ഒരു മെഡല്‍ പോലും നേടാന്‍ കഴിയാതിരുന്ന ഇന്ത്യയ്ക്ക് മെഡ‍ല്‍ പട്ടികയില്‍ ഇടംപിടിക്കാനായില്ല .