വിവിധ രാജ്യങ്ങളിലെ തലവന്മാർ സമ്മേളിച്ച വിരുന്നിൽ യൂകെയുടെയും യൂഎസിന്റെയും സൗഹൃദ ഉടമ്പടിയെ വാതോരാതെ പ്രകീർത്തിച്ച് യൂ എ സ് പ്രസിഡന്റ്‌ ഡൊണാൾഡ് ട്രoപ് . ദശാബ്‌ദങ്ങളായി തങ്ങൾ സുരക്ഷയും, സമൃദ്ധിയും ഉറപ്പുവരുത്തുന്ന ഒരു സഖ്യം രൂപീകരിച്ചു വരികയാണെന്ന് എലിസബത്ത് രാഞ്ജിയും അദ്ദേഹത്തെ പിന്തുണച്ചുകൊണ്ട് പറഞ്ഞു.

ലണ്ടനിലെ മേയറായ സാദിഖ് ഖാനെ വിമർശിച്ചുകൊണ്ട് ട്രംപ് ഇതിനോടകം രംഗത്തെത്തിയിരുന്നു. ജനങ്ങൾക്ക് നേരെ “കല്ലെറിയുന്നവൻ “ആണ് ട്രoപ് എന്ന ഖാന്റെ നിലപാടിനെതിരെ ട്രoപ് ഇങ്ങനെ രൂക്ഷമായി പ്രതികരിച്ചു .താനല്ല, ഖാൻ ആണ് ജനങ്ങൾക്ക് നേരെ കല്ലെറിയുന്നവൻ എന്ന്‌ അദ്ദേഹം പറഞ്ഞു .

എന്നാൽ ബാൻക്യുറ്റ് സ്പീച്ചിൽ രണ്ടാം ലോക മഹായുദ്ധത്തിൽ ബ്രിട്ടനിലെ ജനത കാത്തുസൂക്ഷിച്ച ധൈര്യത്തെകുറിച്ചു പ്രശംസിക്കുകയും രാഞ്ജിയെ ഏറ്റവും ധീര വനിതയായി പ്രസ്താവിക്കുകയും ചെയ്തു. ‘ആ ഇരുണ്ട മണിക്കൂറികളിൽ ബ്രിട്ടീഷുകാർ അർത്ഥമാക്കുന്നത് ഈ ലോകത്തെ ജനങ്ങൾ കാട്ടിത്തന്നു, രാജ്യത്തിന്റെ വിധി നിങ്ങളുടെ കൈകളിൽ സുരക്ഷിതമാണ് ‘ അദ്ദേഹം കൂട്ടി ചേർത്തു .

എന്നാൽ ട്രoപിൻറെ മൂന്ന് ദിവസം നീണ്ട സന്ദർശനത്തോട് അനുബന്ധിച്ചു ലണ്ടനിൽ ഉൾപ്പടെയുള്ള നഗരങ്ങളിൽ വൻ പ്രേതിഷേധമാണ് നിലനിൽക്കുന്നത്. ചൊവാഴ്ച 11 മണിക്ക് ട്രാഫൽഗറിൽ ഒരു ദേശീയ പ്രകടനം നടക്കുന്നുണ്ട്. ലേബർ പാർട്ടി നേതാവ് ജെറോമി കോർബിൻ ആ സമ്മേളനത്തിൽ പങ്കെടുക്കരുതെന്നും വാദങ്ങൾ ഉയർന്നു. കോർബിൻ ട്വീറ്റ് രേഖപ്പെടുത്തിയത് ഇപ്രകാരമാണ് “ലോകത്താകമാനം, അമേരിക്കയിലും അക്രമിക്കപെടുന്നവരുടെ കൂടെ ഐഖ്യ ദാർട്യത്തോടെ നിലകൊണ്ടു ട്രoപിൻറെ സന്ദര്ശനത്തിനെതിരെ പ്രേതിഷേധ പ്രകടനം നടത്തും “. സൗഹൃദ രാജ്യത്തിന്റെ അമരക്കാരനാണെക്കിലും ഒരു കൂട്ടം ജനങ്ങളും വിവിധ നേതാക്കന്മാരും ട്രoപിന് എതിരെയാണ് എന്ന് രാഷ്ട്രീയനിരീക്ഷകർ കരുതുന്നു