കലയുടെ കളിത്തൊട്ടിലായി മാറിയ നോർത്താംപ്ടൺ വീണ്ടും മറ്റൊരു അസുലഭ മുഹൂർത്തത്തിന് അരങ്ങൊരുക്കുകയാണ്. യുക്കേയിലെ നൃത്തങ്ങളുടെയും, പാട്ടിന്‍റെയും തറവാടായ ട്യൂൺ ഓഫ് ആർട്സിൻെറ “മയൂര ഫെസ്റ്റ്” സീസൺ 7, മാർച്ച് നാലിന് (Venue: Wooladle Centre for Learning, Wooladle Rd, Wootton, NN4 6TP) കൃത്യം രണ്ടു മണിക്ക് രാഗ താളമേള സംഗമത്തിന് തിരി തെളിയുന്നു. യുകെയുടെ പല ഭാഗങ്ങളിൽ നിന്നും എത്തുന്ന കലാ പ്രതിഭകൾ സംഗീത നൃത്ത രൂപങ്ങൾ അവതരിപ്പിക്കുന്ന വിസ്മയ വേദിയിലേക്ക് ഏവരുടെയും സാന്നിധ്യം സാദരം ക്ഷണിക്കുന്നു. വ്യത്യസ്തങ്ങളായ കലാപരിപാടികളാൽ സമ്പുഷ്ടമായിരിക്കും ഇത്തവണത്തെ വേദിയെന്ന് സംഘാടകർ അറിയിച്ചു.

നടനം സ്കൂൾ ഓഫ് ഡാൻസ്, നോർത്താംപ്ടൺ, കവൻട്രി യിൽ നിന്നും ശ്രീവിദ്യയും സംഘവും, റെഡ്ഡിങ്ങിൽ നിന്നും മഞ്ജുവും, ബ്രിസ്റ്റോളിൽ നിന്നും ലിറിൽ ടോമും കെറ്ററങ്ങിൽനിന്നും ദർശയും സംഘവും നൃത്തവിസ്മയങ്ങൾ തീർക്കും.

പിന്നണി ഗായകനായ ഡോ. ഫഹദ്, യുകെയിലെ അറിയപ്പെടുന്ന മറ്റ് ഗായകരും, കൂടാതെ ട്യൂൺ ഓഫ് ആർട്സിന്റെ ലൈവ് ഓർക്കസ്ട്രയും സംഗീത മഴ പൊഴിക്കാൻ തയ്യാറായിക്കഴിഞ്ഞു.

തികച്ചും സൗജന്യമായിരിക്കും ഈ കലാവിരുന്നെന്ന് ഭാരവാഹികൾ അറിയിച്ചു. അതോടൊപ്പം കേരള ഹട്ട്, നോർത്താംപ്ടൺ ഒരുക്കുന്ന വിഭവസമൃദ്ധമായ കേരള ഭക്ഷണശാലയും ഉണ്ടായിരിക്കുന്നതാണ്.
കണ്ണിനും കാതിനും കുളിരണിയിക്കുന്ന നൃത്തസംഗീത സ്വർഗ്ഗീയ വേദിയിലേക്ക് ഏവരെയും സാദരം ക്ഷണിച്ചുകൊള്ളട്ടെ.

കൂടുതൽ വിവരങ്ങൾക്കായി വിളിക്കേണ്ട നമ്പർ.

പ്രേം 07711784656 വിപിൻ 07506028962 ടോണി 07428136547 സുധീഷ്07990646498 സിബു07869016878. സണ്ണി 07912205864. ബിജു നാലപ്പാട്ട് 97900782351. ബിജു ഫ്രാൻസിസ് 07898127763. ബെന്നി മത്തായി 7966541243 മനോജ് 07886189533. അമൽരാജ് 07702.37370374573703745 സെബാസ്റ്റ്യൻ 07828739276. സത്യൻ 07958106310. അജിത്ത് പാലിയത്ത് 07411708055. ടൈറ്റസ് 07877578165