സൗദി അറേബ്യയിൽ കോവിഡ് ബാധിച്ച് രണ്ട് മലയാളികൾ കൂടി മരിച്ചു .കൊല്ലം ,മലപ്പുറം ജില്ലകളിൽ നിന്നുള്ളവരാണ് ഇവർ .
കൊല്ലം ചാത്തന്നൂർ സ്വദേശി കുന്നുവിള തോമസ് ജോൺ ( അനിയൻ കുഞ്ഞ് 52) ജിദ്ദയിലും മലപ്പുറം കോട്ടപ്പടി സ്വാദേശി മച്ചിങ്ങൽ നജീബ് (50 ) റിയാദിലുമാണ് മരിച്ചത് .

കഴിഞ്ഞ മൂന്നാഴ്ചയായി കോവിഡ് ചികിൽസയിലായിരുന്ന തോമസ് ജോൺ പത്ത് ദിവസത്തോളം വെന്റിലേറ്ററായിരുന്നു. ഹൃദ്രോഗബാധ കൂടിയുണ്ടായതോടെ ഇന്നലെ സ്വകാര്യാശുപത്രിയിൽ മരണപ്പെടുകയായിരുന്നു. ജിദ്ദ അൽസുരായ കാർപെറ്റ് ജീവനക്കാരനായിരുന്നു. സുനു തോമസ് ആണ് ഭാര്യ . മക്കൾ: ജൂലി തോമസ്, ജൂബി തോമസ്. മൃതദേഹം ജിദ്ദയിൽ സംസ്‌കരിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കോവിഡ് ബാധയെ തുടർന്ന് ചികിത്സയിലിരിക്കെയാണ് നജീബ് മരണമടഞ്ഞത് .പരേതനായ തിരികൊട്ടിൽ കോയയുടെയും മൈമൂനത്തിന്റെയും മകനാണ് നജീബ് .റൈഹാനത്ത് ആണ് ഭാര്യ .ജഹാനാ ഷെറിൻ ,ജസീം ,ജാഹിസ് എന്നിവർ മക്കളാണ് .മൃതദേഹം റിയാദിൽ ഖബറടക്കും .