ടോം ജോസ് തടിയംപാട്

ഇംഗ്ലണ്ടിലെ ആരോഗ്യരംഗത്ത് ഉണ്ടായ നേട്ടങ്ങള്‍ തന്റെ ജന്മനാട്ടിലെ ആളുകള്‍ക്കും ഉപകരിക്കണമെന്ന് ലണ്ടന്‍ നോര്‍ത്ത് മിടിലെക്‌സ് യുണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ ജോലിചെയ്യുന്ന ജാസ്മിന്‍ മാത്യുവും ലണ്ടന്‍ സെന്റ് തോമസ് ഹോസ്പിറ്റലില്‍ വാര്‍ഡ് മാനേജരായി ജോലി ചെയ്യുന്ന റീഗന്‍ പുതുശേരിയും തീരുമാനിച്ചപ്പോള്‍, ബ്രിട്ടനിലെ നഴ്‌സിംഗ് കൗണ്‍സിലിന്റെയും ഇന്ത്യന്‍ നഴ്‌സിംഗ് കൗണ്‍സിലിന്റെയും, ഇന്ത്യന്‍ ആര്‍മിയുടെയും കര്‍ണാടക സര്‍ക്കാരിന്റെയും നിര്‍ലോഭമായ സഹകരണമാണ് അവര്‍ക്ക് ലഭിച്ചത്. ആയിരത്തി നാനൂറിലധികം നഴ്‌സുമാരെ ചേര്‍ത്തുകൊണ്ട് ഒരു അന്തര്‍ദേശീയ കോണ്‍ഫറന്‍സാണ് ഇവര്‍ ബാംഗ്ലൂര്‍ ബി എസ് ജിര്‍ജ് ഹാളില്‍ സംഘടിപ്പിച്ചത്, റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് കൗണ്‍സില്‍ ചീഫ് ജാനിസ് സ്മിത്ത്, ഇന്ത്യന്‍ നഴ്‌സിംഗ് കൗണ്‍സില്‍ പ്രസിഡന്റ് ദീലിപ് കുമാര്‍, ഇന്ത്യന്‍ ആര്‍മിയില്‍ നിന്നും രണ്ടു മേജര്‍ ജനറല്‍മാര്‍ ഉള്‍പ്പെടെ നഴ്‌സിംഗ് മേഖലയിലെ ഒട്ടേറെ പ്രമുഖകര്‍ പരിപാടിയില്‍ പങ്കെടുത്തു.

സമ്മേളനം ഉദ്ഘാടനം ചെയ്ത കര്‍ണ്ണാടക വിദ്യഭ്യാസ മന്ത്രി. ബാംഗ്ലൂരില്‍ വിരിഞ്ഞത് ഇന്ത്യന്‍ നഴ്‌സിംഗ് ചരിത്രത്തിലെ ഒരു പുതിയ അദ്ധ്യായമാണെന്ന് പറഞ്ഞു. ഇന്ത്യയുടെ നഴ്‌സിംഗ് ചരിത്രത്തിലെ തന്നെ ആദ്യത്തെ സംഭവം ആണ് ഇത്രയും വിദേശത്തെയും സ്വദേശത്തെയും നഴ്‌സുമാരെ ചേര്‍ത്ത് ബൃഹത്തായ ഒരു കോണ്‍ഫറന്‍സ് നടക്കുന്നത് എന്ന് കര്‍ണ്ണാടക വിദ്യഭ്യാസ മന്ത്രി പ്രസംഗത്തില്‍ കൂട്ടിച്ചേര്‍ത്തു. ഇതിന്റെ പുറകില്‍ പ്രയത്‌നിച്ച എല്ലാവരെയും അദ്ദേഹം അഭിനന്ദിച്ചു.

അമേരിക്ക ഉള്‍പ്പെടെ പത്ത് രാജ്യങ്ങളില്‍ നിന്നുള്ള നഴ്‌സുമാര്‍ പരിപാടിയില്‍ പങ്കെടുത്തിരുന്നു. ഇത്രയും നാളത്തെ ജീവിതത്തിനിടയില്‍ സ്വന്തം രാജ്യത്തിന് വേണ്ടി എന്തെങ്കിലും തിരിച്ചുനല്‍കണം എന്ന് ചിന്തിച്ചപ്പോഴാണ് ഞങ്ങളുടെ ഉള്ളില്‍ ഇങ്ങനെ ഒരു ആശയം ഉടലെടുത്തതെന്നു റീഗന്‍ പുതുശേരി പറഞ്ഞു.

ഇംഗ്ലണ്ടില്‍ ഉപയോഗിക്കുന്ന ന്യൂസ് സ്‌കോര്‍ (നാഷണല്‍ ഏര്‍ലി വാണിംഗ് സ്‌കോര്‍) എന്ന ടൂള്‍ ഇന്ത്യയുടെ ആരോഗ്യ മേഖലയില്‍ എങ്ങനെ പ്രയോജനപ്പെടുത്താം എന്ന് വിചിന്തനം ചെയ്യുകയും അതേതുടര്‍ന്നാണ് ഇത്തരം ഒരു കോണ്‍ഫറന്‍സ് സംഘടിപ്പിക്കാന്‍ ഉള്ള ആശയം ഉരുവായത്.

ലോകത്ത് എല്ലായിടത്തും ഉപയോഗിക്കുന്ന വൈറ്റല്‍ സൈന്‍സ് മോണിറ്ററിങ് തന്നെ ഉപയോഗിച്ച്‌കൊണ്ട് പുതുതായ ഒരു സമീപനത്തിലൂടെ ഒരു സ്‌കോറിങ് ടെക്ക്‌നിക്ക് ഉപയോഗപ്പെടുത്തിയാണ് ഏര്‍ലിവാണിംഗ് സ്‌കോറിങ് (Earlywarningscore) രൂപപ്പെടുത്തിയിരിക്കുന്നത്. ഈ ന്യൂസ്‌സ്‌കോര്‍ 2012 ഇംഗ്ലണ്ടില്‍ ആരംഭിക്കുകയും പിന്നീട് ഓസ്ട്രേലിയ, അമേരിക്ക പോലെയുള്ള മറ്റു പല രാജ്യങ്ങളും അതിനെ സ്വീകരിക്കുകയും പ്രയോജനപ്പെടുത്തുകയും ചെയ്യുന്നുണ്ട്.

ഒരു രോഗിയുടെ ശരീര ശാസ്ത്രപരമായ മാറ്റമാണ് ന്യൂസ് സ്‌കോര്‍ ഉപയോഗിച്ച് രേഖപ്പെടുത്തുന്നത്. അതിനാല്‍ തന്നെ ഒരു രോഗാവസ്ഥ അപകടകരമായ നിലയിലേക്ക് വളരുന്നതിന് മുന്‍പ് തന്നെ കണ്ടു പിടിക്കുവാനും എത്രയും പെട്ടെന്ന് വിദഗ്ദ്ധ സഹായം ആവശ്യപെടുവാനും വാര്‍ഡില്‍ ജോലി ചെയ്യുന്ന നഴ്‌സുമാര്‍ക്ക് ഇത് ഉപകരിക്കും.

ഇന്ത്യയിലെ പഞ്ചനക്ഷത്ര ആശുപത്രികള്‍ ഒഴികെയുള്ള ഒട്ടു മിക്ക ആശുപത്രികളിലും രോഗി, നഴ്‌സ്, ഡോക്ടര്‍ അനുപാതം വളരെ പരിമിതമാണ്. അതുകൊണ്ടു തന്നെ പലപ്പോഴും അടിയന്തര ചികിത്സ കിട്ടാതെ രോഗികള്‍ മരണമടയാറുണ്ട്. മിക്കവാറും ഈ രോഗികള്‍ എല്ലാം തന്നെ രോഗലക്ഷണങ്ങള്‍ വളരെ മുന്‍പ് തന്നെ പ്രകടിപ്പിക്കുകയും എന്നാല്‍ അത് കൃതൃ സമയത്ത് കണ്ടെത്താതെ ആരോഗ്യ സ്ഥിതി വഷളാവുകയും മരണത്തിനു കീഴടങ്ങുകയും ചെയ്യാറുണ്ട്. നിലവില്‍ ഇന്ത്യയിലെ ആശുപത്രികളില്‍ രോഗികളുടെ വൈറ്റല്‍ സൈന്‍സ് നിരീക്ഷിക്കുന്നുതിലൂടെ അവ ഫലപ്രദമായ രീതിയില്‍ രോഗിയുടെ രോഗാവസ്ഥ മൂര്‍ധന്യ അവസ്ഥയില്‍ ആവുന്നതിനു മുന്‍പ് തിരിച്ചറിയുന്നതിനായി മുഴുവനായും ഉപയോഗ പെടുത്താറില്ല.

ഈ ആശയം ഇന്ത്യയെ പോലെ ഒരു രാജ്യത്തു പരിചയപ്പെടുത്തി കൊടുക്കുന്നതിനു വേണ്ടി ഒരു കോണ്‍ഫറന്‍സ് സംഘടിപ്പിക്കുവാന്‍ ഞങ്ങള്‍ തീരുമാനിച്ചു. അതിനായി RCN ഇംഗ്ലണ്ട്‌നെ സമീപിച്ചപ്പോള്‍ RCN ( Royal College of Nursing , England) ഈ കോണ്‍ഫറന്‍സിനെ വളരെ അധികം സ്വാഗതം ചെയ്യുകയും എല്ലാവിധ സഹായവും ഞങ്ങള്‍ക്കു വാഗ്ദാനം നല്‍കി. RCN ചീഫ് എക്‌സിക്യൂട്ടീവ് ഈ കോണ്‍ഫറന്‍സില്‍ നേരിട്ട് വരികയും ചെയ്തുവെന്ന് ജാസ്മിന്‍ പറഞ്ഞു.

ഞങ്ങളുടെ രണ്ടു വര്‍ഷത്തെ കഠിന പരിശ്രമം ആണ് ഈ വിജയത്തിന് പിന്നില്‍. ഞങ്ങളുടെ ഈ പ്രവര്‍ത്തനത്തെ ഇന്ത്യന്‍ നഴ്‌സിംഗ് കൗണ്‍സില്‍ പ്രസിഡന്റ് Mr Dileep Kumar, കര്‍ണാടക നഴ്‌സിംഗ് കൗണ്‍സില്‍ പ്രസിഡന്റ് Shrikant Phulari എന്നിവര്‍ അനുമോദിച്ചു.

ഇതില്‍ ഇന്ത്യയിലെ 10 സംസ്ഥാനങ്ങളെ പ്രതിധിനിധീകരിച്ചു ആളുകള്‍ വന്നിരുന്നു. ഇതില്‍ ഇന്ത്യന്‍ ആര്‍മിയില്‍ നിന്നും ഉള്ള Maj. Gen .kpioe jmln , Maj. Gen. Elizhabeth john ,Former ADGMNS ,Army headquarters New Delhi. എന്നിവര്‍ പങ്കെടുത്തു.

കോണ്‍ഫറന്‍സിനു ശേഷം ന്യൂസ് ചാര്‍ട്ട് പൈലറ്റ് സ്റ്റഡി ചെയ്യുവാനായി നിരവധി ഇന്ത്യന്‍ ഹോസ്പിറ്റലുകള്‍ മുന്നോട്ടു വന്നിട്ടുണ്ട്. ഇന്ത്യയിലെ നഴ്‌സുമാര്‍ക്കും മെഡിക്കല്‍ ടീമിനും ട്രെയിനിങ് നല്‍കുക എന്ന വളരെ വലിയ ഒരു വെല്ലുവിളിയാണ് ഇപ്പോള്‍ ഞങ്ങളുടെ മുന്‍പിലുള്ളത്. അതിനായ് വീണ്ടും RCN ന്റെയും റോയല്‍ കോളേജ് ഓഫ് ഫിസിഷ്യന്‍സിന്റെയും സഹായം നേടാനുള്ള ശ്രമം ആണ് അടുത്തതെന്നും എന്നും ജാസ്മിന്‍ കൂട്ടിച്ചേര്‍ത്തു.

വിദേശത്ത് നിന്നും പങ്കെടുത്ത ഓരോ നഴ്‌സുമാരും ഒരു ചാരിറ്റി ആയി സ്വന്തം പണവും സമയവും ചെലവഴിച്ചാണ് ഈ കോണ്‍ഫറന്‍സ് സംഘടിപ്പിച്ചതും പ്രപബന്ധങ്ങള്‍ അവതരിപ്പിച്ചതും. ജാസ്മിനെയും റീഗന്‍ പുതുശേരിയെയും കൂടാതെ ഠhippeswamy (London) Bilahalli,Prashanth (Houston , USA) ,Lydia Sharon (Ireland) രാജീവ് മെട്രി എന്നിവരും ഈ വിജയഗാഥയുടെ പുറകില്‍ പ്രവര്‍ത്തിച്ചു.