റാസല്‍ഖൈമ: റാസൽഖൈമയിൽ വാഹനാപകടത്തിൽ രണ്ട് മലയാളി യുവാക്കള്‍ മരിച്ചു. എറണാകുളം സ്വദേശി അര്‍ജ്ജുന്‍ തമ്പി (24) , തിരുവനന്തപുരം സ്വദേശി അതുല്‍ (23) എന്നിവരാണ് മരിച്ചത്. മൂന്ന് പേർക്ക് പരിക്കേറ്റു. കുമളി സ്വദേശി വിനു രവീന്ദ്രനാണ് ​ഗുരുതരമായി പരിക്കേറ്റത്. ഇയാളെ റാക് സഖര്‍ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

റാക് ഹോട്ടല്‍ ജീവനക്കാരാണ് ഇവരെന്നാണ് വിവരം. പരിക്കേറ്റ പട്ടാമ്പി സ്വദേശി ശ്രേയസ്സ്, കൊച്ചി സ്വദേശി സജ്ജയ് എന്നിവര്‍ ഗള്‍ഫ് ടൂര്‍സ് ജീവനക്കാരാണ്. ഇവര്‍ സഞ്ചരിച്ച കാര്‍ കീഴ്‌മേല്‍ മറിയുകയായിരുന്നു.