ന്യൂയോര്‍ക്ക് : പല തരത്തിലും വര്‍ണത്തിലുമുള്ള മീനുകളെക്കുറിച്ച് നാം കേട്ടിട്ടുണ്ട്. എന്നാല്‍ രണ്ടു വായുള്ള മീനിനെക്കുറിച്ച് ചിന്തിക്കാന്‍ പോലും സാധിക്കുമോ… എന്നാല്‍ രണ്ടു വായുള്ള മീന്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. ഡെബ്ബീ ഗോഡസ് എന്ന സ്ത്രീയാണ് ഈ അത്യപൂര്‍വ മീനിനെ പിടികൂടിയത്.
ന്യൂയോര്‍ക്കിലുള്ള ഡെബ്ബീ ഗോഡസ് എന്ന സ്ത്രീ ചാംപ്ലേയ്ന്‍ തടാകത്തില്‍ നിന്നുമാണ് അപൂര്‍വ്വ മത്സ്യത്തെ പിടികൂടിയത്. വെള്ളിയാഴ്ച ഭര്‍ത്താവിനൊപ്പം മീന്‍പിടിക്കാന്‍ പോയപ്പോഴാണ് ഡെബ്ബിക്ക് ഈ മീനിനെ കിട്ടിയതെന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
മീനിന്റെ ഏതാനും ചിത്രങ്ങള്‍ പകര്‍ത്തിയ ശേഷം മീനിനെ തടാകത്തിലേക്ക് തന്നെ തിരികെ വിട്ടതായി ഡെബ്ബീ ഗോഡസ് പറഞ്ഞു. നോട്ടി ബോയ്സ് ഫിഷിംഗ് (Knotty Boys Fishing) എന്ന ഫെയ്സ്ബുക് പേജില്‍ ഈ ചിത്രം പ്രസിദ്ധീകരിച്ചതോടെയാണ് സംഭവം ലോകമറിഞ്ഞത്. ഇതിനോടകം 6500 ഓളം പേരാണ് ചിത്രങ്ങള്‍ ഷെയര്‍ ചെയ്തത്. ആയിരക്കണക്കിന് പേര് കമന്റുകളുമായി രംഗത്തുവരികയും ചെയ്തിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ ഹോട്ടായി മാറിയിരിക്കുകയാണ് ഇരട്ടവായന്‍ മല്‍സ്യം.
Leave a Reply