ആദില ഹുസൈൻ, മലയാളം യുകെ ന്യൂസ് ടീം
പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ 2014 ൽ ഉക്രെയ്ൻ പിടിച്ചടക്കിയതിനുശേഷവും യുകെയും സഖ്യകക്ഷികളും റഷ്യൻ പ്രദേശമായി അംഗീകരിക്കാത്ത ക്രിമിയയിലെ സെവാസ്റ്റോപോൾ നാവിക താവളത്തിന് തെക്ക് ഭാഗത്തുള്ള കേപ് ഫിയോലന്റിലാണ് ബുധനാഴ്ച ഏറ്റുമുട്ടൽ നടന്നതെന്ന് മോസ്കോയിലെ പ്രതിരോധ മന്ത്രാലയം അറിയിച്ചു. പുടിനും യുഎസും തമ്മിൽ ബന്ധം സ്ഥാപിക്കാൻ ഒരുങ്ങുമ്പോഴും യുകെയും റഷ്യയും തമ്മിലുള്ള പോര് മുറുകുകയാണ്.
കരിങ്കടൽ സംഭവം അരമണിക്കൂറോളം നീണ്ടുനിന്നു. മൂന്ന് കിലോമീറ്റർ (2 മൈൽ) ദൂരം റേഡിയോ മുന്നറിയിപ്പുകൾ അവഗണിച്ചതായും എച്ച്എംഎസ് ഡിഫെൻഡർ മോസ്‌കോ അവകാശപ്പെടുന്ന മേഖലയിൽ കയറിയതായും റഷ്യ പറഞ്ഞു. റഷ്യൻ അതിർത്തി പട്രോളിംഗ് യുദ്ധക്കപ്പൽ പീരങ്കി പ്രയോഗിച്ചു. റഷ്യയുടേത് വെറും ഗണ്ണറി എക്സസൈസ് മാത്രമാണെന്ന് യുകെ പ്രതികരിച്ചു.
തങ്ങളുടെ പാതയിൽ ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഒരു ബോംബും പതിച്ചിട്ടില്ല എന്നാണ് യുകെ ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചത്. യുക്രെയിനും അടുത്ത ലക്ഷ്യസ്ഥാനമായ ജോർജിയയും തമ്മിലുള്ള ഏറ്റവും നേരിട്ടുള്ള പാതയിലൂടെയാണ് ബുധനാഴ്ച കപ്പൽ സഞ്ചരിച്ചതെന്നും യു.കെ അറിയിച്ചു.
Leave a Reply