ജെഗി ജോസഫ്

യുണൈറ്റഡ് ബ്രിസ്റ്റോള്‍ മലയാളി അസോസിയേഷന്റെ ഓണാഘോഷ പരിപാടികള്‍ ഇന്ന് സൗത്ത്മീഡിലെ കമ്മ്യൂണിറ്റി സെന്ററില്‍ വച്ച് നടക്കും. രാവിലെ 11.30ന് തുടങ്ങുന്ന ആഘോഷപരിപാടികള്‍ വൈകുന്നേരം വരെ നീളും. അംഗങ്ങള്‍ സ്വന്തമായി തയ്യാറാക്കുന്ന ഓണസദ്യ, സദ്യക്ക് ശേഷം കായിക മത്സരങ്ങളും യുബിഎംഎയുടെ ഡാന്‍സ് സ്‌കൂളിലെയും മറ്റും കൊച്ചു കലാകാരികളും കലാകാരന്മാരും അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങളും സ്‌കിറ്റുകളും അരങ്ങേറും. ബ്രിസ്റ്റോളില്‍ ഓണാഘോഷങ്ങളുടെ അവസാനമായാണ് യുബിഎംഎയുടെ ഓണാഘോഷം നടക്കുന്നത്. യുബിഎംഎയുടെ നിറപ്പകിട്ടാര്‍ന്ന ഓണാഘോഷ പരിപാടികളിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി യുബിഎംഎയുടെ പ്രസിഡന്റ് ജെയ് ചെറിയാന്‍, സെക്രട്ടറി ബിജു പപ്പാരില്‍ എന്നിവര്‍ അറിയിച്ചു.