യുകെയുടെ ചരിത്രത്തിലേക്കും രണ്ടാമത് റെക്കോർഡ് ടെമ്പറേച്ചർ 38.1 ഡിഗ്രിസെൽഷ്യസ്(100.6f)
കേംബ്രിഡ്ജിൽ രേഖപ്പെടുത്തി . രണ്ടായിരം ആണ്ടിൽ 38.5 ഡിഗ്രി സെൽഷ്യസ് ആയിരുന്നു ഏറ്റവും ഉയർന്ന ടെമ്പറേച്ചർ രേഖപ്പെടുത്തിയത്.100 ഫാരെൻഹീറ്റിനു മുകളിൽ ടെമ്പറേച്ചർ ഉയരുന്നത് യുകെയുടെ ചരിത്രത്തിൽ തന്നെ രണ്ടാമതാണ്. ചൂടിന്റെ ആധിക്യം റെയിൽവേ യാത്രക്കാരെ സാരമായി ബാധിച്ചിട്ടുണ്ട്. പലയിടങ്ങളിലും റെയിൽവേ കേബിളുകളും ലൈനുകളും തകരാറിലായി. അത്യാവശ്യഘട്ടങ്ങളിൽഅല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്ന് സേവനദാതാക്കൾ അറിയിച്ചിരുന്നു. സാങ്കേതിക തകരാറുകളും കുത്തിനിറച്ച രീതിയിലുള്ള യാത്രകളും കനത്ത അസൗകര്യം സൃഷ്ടിക്കും. 26ൽ 20 റെയിൽവേ കമ്പനികളും സ്പീഡ് റെസ്ട്രിക്ട് ചെയ്തിരിക്കുകയോ ട്രെയിൻ കാൻസൽ ചെയ്തിരിക്കുകയോ ആണ്.

 

യൂറോപ്യൻ രാജ്യങ്ങൾ മുഴുവൻ കനത്ത ചൂടാണ് അനുഭവിക്കുന്നത്. ബുദ്ധിമുട്ട് നേരിടുന്നവരെ സഹായിക്കാൻ ബ്രിട്ടീഷ് ജനതയുടെ സഹായം അഭ്യർത്ഥിച്ചിട്ടുണ്ട്. ഈ നില തുടരുകയാണെങ്കിൽ വിദേശരാജ്യങ്ങളിലേക്ക് വിനോദയാത്ര പോകേണ്ടതില്ല എന്നാണ് ചില രസികന്മാരുടെ കണ്ടെത്തൽ. ബോധവൽക്കരണത്തിനായി എന്നത്തേതിലും അധികമായി ഇന്റർനെറ്റ് മിംസ് ആണ് ഉപയോഗിക്കുന്നത്. ജീവിതശൈലിയിൽ മാറ്റങ്ങൾ കൊണ്ടുവന്ന് ചൂടിനെ ചെറുക്കാൻ ശ്രമിക്കുന്നുണ്ട് യു കെ ക്കാർ. കൂടുതൽ വെള്ളം കുടിക്കുക, നിലവാരമുള്ള സൺസ്ക്രീൻ ഉപയോഗിക്കുക, ചെറിയകുട്ടികളെ നേരിട്ട് വെയിലേൽക്കാതെ നോക്കുക, തുറന്ന ജലാശയങ്ങളിൽ നീന്താനിറങ്ങതിരിക്കുക തുടങ്ങി സാധാരണ മുൻകരുതലുകൾക്കൊപ്പം ഫാൻ ശരീരത്തിൽ ഘടിപ്പിച്ചു സഞ്ചരിക്കുക, കിടക്കും മുൻപ് തലയണ ഫ്രിഡ്ജിൽ വച്ച് തണുപ്പിക്കുക തുടങ്ങിയ വ്യത്യസ്ത മാർഗ്ഗങ്ങളും ഉപയോഗിക്കുന്നുണ്ട്.

ഗ്രീൻ ഹൗസ് ഗ്യാസ് ആയ കാർബൺഡയോക്സൈഡ് പുറന്തള്ളൽ അധികം ആയതിനാലാണ് ഉഷ്ണതരംഗം യൂറോപ്പിൽ ഒട്ടാകെ ശക്തി പ്രാപിച്ചിരിക്കുന്നത് എന്ന നിഗമനത്തിലാണ് കാലാവസ്ഥ നിരീക്ഷകർ.