സംസ്ഥാനത്തിന്റെ സമഗ്ര വികസനത്തിന് വേണ്ടി രൂപീകരിച്ച കിഫ്ബിയിലേക്ക് വിദേശ നിക്ഷേപകരെ ക്ഷണിച്ചുകൊണ്ട് ലണ്ടന്‍ സ്റ്റോക്ക്എക്‌സ്‌ചേഞ്ച് 17ന് വെള്ളിയാഴ്ച രാവിലെ നടക്കുന്ന ‘മസാലബോണ്ടിന്റെ’ ഉദ്ഘാടനത്തിനും അതിനുശേഷം ഉച്ചയ്ക്ക് 2മണിക്ക് നടക്കുന്ന പ്രവാസി ചിട്ടിയുടെ ഉദ്ഘാടനതിനുമായി കേരള മുഖ്യമന്ത്രി പിണറായി വിജയനും ഔദോഗിക പ്രതിനിധികളും വ്യാഴാഴ്ച ബ്രിട്ടനില്‍ എത്തുന്നു. കേരള ഗവണ്‍മെന്റും കെ.എസ്.എഫ്.ഇയും നേതൃത്വം നല്‍കുന്ന, ക്ഷണിക്കപ്പെട്ട സദസ്സിനു മുന്‍പില്‍ നടത്തുന്ന ഉദ്ഘാടന പരിപാടികള്‍ക്ക്, ബ്രിട്ടനിലെ പുരോഗമന സാംസ്‌ക്കാരിക സംഘടയായ ‘സമീക്ഷ’ ആശംസകള്‍ അര്‍പ്പിക്കുന്നതോടൊപ്പം എല്ലാവിധ സഹായ സഹകരണങ്ങളും വാഗ്ദാനം ചെയുന്നുവെന്നും സമീക്ഷ ദേശീയ സമിതി അറിയിച്ചു.
കേരളം കണ്ട മഹാ പ്രളയ ദുരിതത്തില്‍ നിന്നും കേരള ജനതയെ കരകയറ്റുവാന്‍, ലോകമനഃസാക്ഷിയുടടെ വിശ്വാസം ആര്‍ജിച്ചു കൊണ്ട്, വിവിധ വികസന പദ്ധതികള്‍ മുഖേന ഒരു നവകേരള നിര്‍മ്മിതിക്ക് നേതൃത്വം കൊടുക്കുന്ന ഇടതുപക്ഷ സര്‍ക്കാര്‍,
ലോകത്തിനും പ്രത്യേകിച്ചു ഇന്ത്യയിലെ മറ്റുസംസ്ഥാനങ്ങള്‍ക്കു, മാതൃകയായി മാറിയിരിക്കുന്നുവെന്നും സമീപകാലത്തെ യൂറോപ്പിലെയും മിഡ്ഡില്‍ ഈസ്റ്റിലെയും മറ്റു പാശ്ചാത്യ നാടുകളിലെ മലയാളി സമൂഹത്തിന്റെ, കേരള ഗവണ്മെന്റിന്റെ വിവിധ പരിപാടികളിലുമുള്ള വര്‍ധിച്ച ജന പിന്തുണയും സഹായ സഹകരണങ്ങളും ഇതിനു തെളിവാണെന്നും സമീക്ഷ ദേശീയസമിതി വിലയിരുത്തി.
മാധ്യമ ധര്‍മം മറന്നു, യാഥാര്‍ഥ്യങ്ങളെ മൂടിവെച്ചു, രാഷ്ട്രീയ തിമിരം ബാധിച്ച കണ്ണുകളോടെ ഇടതു സര്‍ക്കാരിന്റ സാമൂഹ്യ ക്ഷേമ പുരോഗമന പ്രവര്‍ത്തനങ്ങള്‍ കാണാതെ, വാര്‍ത്തകള്‍ നിര്‍മ്മിച്ചു വിടുന്ന യു.കെയിലെ ചില മാധ്യമങ്ങള്‍ നടത്തുന്ന തെറ്റിദ്ധാരണ പരത്തുന്ന വാര്‍ത്തകള്‍ക്കെതിരെ പ്രതിഷേധം രേഖ പെടുത്തുന്നതായും ‘സമീക്ഷ മീഡിയ സെല്‍’ വാര്‍ത്താമാധ്യമങ്ങളെ പത്ര കുറിപ്പിലൂടെ അറിയിച്ചു.
Leave a Reply