ജോളി മാത്യൂ

രാപകൽ വിശ്രമമില്ലാതെ സ്വന്തം ജീവനും ആരോഗ്യവും പണയംവെച്ച് രോഗികളെ പരിചരിക്കുന്ന ഭൂമിയിലെ മാലാഖമാർ ആണ് നേഴ്സുമാർ. അവരുടെ സ്പർശനം കിട്ടാത്ത ഒരു വ്യക്തിയും ഈ ഭൂമിയിൽ ഉണ്ടാവില്ല.

ഇന്ന് മെയ് 12, ഇൻറർനാഷണൽ നേഴ്സസ് ഡേ . മികച്ച എഴുത്തുകാരിയും സ്റ്റാറ്റിസ്റ്റിഷ്യനുമായ ഫ്ലോറൻസ് നൈറ്റിംഗേൽ തൻറെ പതിനാറാമത്തെ വയസ്സിൽ തന്നെ നേഴ്സിങ് ആണ് പാവങ്ങളെ സഹായിക്കാനുള്ള യഥാർത്ഥ വേദിയെന്ന് മനസ്സിലാക്കിയിരുന്നു.

ക്രീമിയൻ യുദ്ധകാലത്ത് Crimean War) പരുക്കേറ്റ , പകർച്ചവ്യാധി പിടിക്കപ്പെട്ട പട്ടാളക്കാരെ, രാപകൽ കൈയ്യിലൊരു വിളക്കുമേന്തി അവൾ ശുശ്രൂഷിച്ചു .പിന്നീട് ‘The Times’ പത്രം അവരെ വിളക്കേന്തിയ വനിത (Lady with the Lamp ) എന്ന വിശേഷണം നൽകി ആദരിച്ചു.

1965 ഇൻറർനാഷണൽ കൗൺസിൽ ഓഫ് നേഴ്സസ് , ഫ്ലോറന്സ് നൈറ്റിംഗേൽ ജന്മദിനമായ മെയ് 12 ലോക നേഴ്സസ് ദിനമായി പ്രഖ്യാപിച്ചു.

ഇന്ന് ലോകം മുഴുവൻ മറ്റൊരു യുദ്ധം നേരിട്ടോണ്ടിരിക്കുന്ന ഈ വേളയിൽ നമ്മുടെ നഗ്ന നേത്രങ്ങൾ കൊണ്ടു പോലും കാണാൻ കഴിയാത്ത ഈ ശത്രു (കോവിഡ്-19), യുദ്ധക്കളത്തിൽ മുന്നണി പടയാളികളായി നിൽക്കുന്നത് മറ്റാരുമല്ല, ഈ ഭൂമിയിലെ മാലാഖമാരായ നേഴ്സുമാരാണ്.

WhatsApp Image 2024-12-09 at 10.15.48 PM

ധാരാളം ധാരാളം നേഴ്സുമാരുടെ ജീവൻ നഷ്ടമായത് വളരെയധികം വേദനയോടെ ഞാൻ ഓർക്കുന്നു.

എങ്കിലും നമ്മൾ തളരാൻ പാടില്ല. ആതിര സേവനത്തേക്ക് കടന്നു വന്നുകൊണ്ടിരിക്കുന്ന നമ്മുടെ സഹോദരങ്ങൾക്ക് നമ്മൾ പ്രചോദനമാകണം.

നമുക്ക് എല്ലാമായി ജീവൻ പണയം വച്ചും രാപകൽ കഷ്ടപെടുന്ന ഇവരെയല്ലേ , നമ്മൾ , ഈ ഭൂമിയിലെ യഥാർത്ഥ ദൈവത്തിൻറെ കയ്യൊപ്പ് പതിഞ്ഞ മാലാഖമാർ എന്ന് വിശേഷിപ്പിക്കേണ്ടത്.

ലോകത്തിലാകമാനം ആതുരസേവനരംഗത്ത് പ്രവർത്തിക്കുന്ന എല്ലാ നേഴ്സുമാർക്കും ആശംസകളും പ്രാർത്ഥനകളും നേരുന്നു.

മിസിസ് . ജോളി മാത്യു : യോർക്ക് ടീച്ചിംഗ് ഹോസ്പിറ്റൽ ,അഡ്വാൻസ്ഡ് ക്ലിനിക്കൽ പ്രാക്ടീഷണർ