ന്യൂസ് ഡെസ്ക്, മലയാളം യുകെ

പതിവ് തെറ്റിക്കാതെ യുകെ മലയാളികൾ കേരളത്തിലെ ഇലക്ഷൻ ഫലത്തെ എതിരേറ്റത് ആവേശത്തോടെ. നാട്ടിലെക്കാളും ആവേശത്തിലാണ് പലരും. സുഹൃത്തുക്കളും ഒന്നിച്ച് ഓരോ വീടുകളിലും ഒത്തുചേർന്ന് ഇലക്ഷൻ റിസൾട്ടിനെ രാഷ്ട്രീയ ചർച്ചകളും തിരഞ്ഞെടുപ്പ് വിശകലനങ്ങളുമായി രാത്രി മുഴുവൻ ഉറക്കമിളച്ച് ഒത്തുകൂടിയവർ നിരവധി പേരാണ്.

കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലേതിന് സമാനമായ പ്രവണത യുകെ മലയാളികളുടെ ഇടയിൽ ഉണ്ടായിരുന്നു. നിരവധി സൗഹൃദ കൂട്ടായ്മകളുടെ ഇത്തരം കണ്ണിലെണ്ണയൊഴിച്ചുള്ള കാത്തിരിപ്പ് മലയാളം യുകെ വായനക്കാരിലേയ്ക്ക് എത്തിക്കുകയും ചെയ്തിരുന്നു. എന്നാൽ ഈ പ്രാവശ്യം യുകെ മലയാളികളുടെ എണ്ണം വർധിച്ചത് ഇത്തരത്തിലുള്ള ഒത്തുചേരലുകൾ ഈ പ്രാവശ്യം കൂടുന്നതിന് കാരണമായിട്ടുണ്ട്.

ഇന്ത്യയിലെയും കേരളത്തിലെയും വിവിധ രാഷ്ട്രീയ മുന്നണികളെയും പാർട്ടികളെയും അനുകൂലിക്കുന്നവരും അനുഭാവികളായ വരും യുകെയിൽ സജീവമാണ്. ഇന്ത്യൻ നാഷണൽ കോൺഗ്രസ്, സിപിഎം, ബിജെപി, കേരള കോൺഗ്രസ് എന്നീ രാഷ്ട്രീയ പാർട്ടികളിലുള്ളവരുടെ സജീവ സാന്നിധ്യം യുകെയിൽ ഉണ്ട്. കോൺഗ്രസിന്റെ പ്രവാസി വിഭാഗമായ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്, സിപിഎമ്മിന്റെ ഉപസംഘടനയായ സമീക്ഷ യുകെ തുടങ്ങിയവയുടെ പ്രവർത്തനം യുകെയിൽ സജീവമാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഈ ഒത്തുചേരലുകൾ വെറും തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം അറിയുന്നതിൽ ഉപരി അത് യുകെയിലെ മലയാളികൾക്ക് അവരുടെ നാടിനോടുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്ന ഒരു സാമൂഹിക അനുഭവം കൂടിയാണ് . തലമുറകൾക്കിടയിലെ ആശയവിനിമയത്തിനും രാഷ്ട്രീയ ബോധവൽക്കരണത്തിനും ഇത്തരം സംഗമങ്ങൾ വഴിയൊരുക്കുകയും ചെയ്തു. യുവാക്കളും മുതിർന്നവരും ഒരുപോലെ പങ്കെടുത്ത ഈ കൂട്ടായ്മകൾ, വിദേശത്ത് കഴിയുമ്പോഴും കേരളത്തിന്റെ രാഷ്ട്രീയ – സാംസ്കാരിക ജീവിതവുമായി ചേർന്ന് നിൽക്കാനുള്ള മലയാളികളുടെ ആഗ്രഹത്തെ ആണ് വ്യക്തമായി പ്രകടിപ്പിക്കുന്നത് .

മലയാളം യുകെയിൽ പ്രീ പോൾ എക്സിറ്റ് പോൾ നടത്തിയ ജോയൽ സോവിച്ചന്റെ പ്രവചനങ്ങൾ ശരിവയ്ക്കുന്നതാണ് പുറത്തുവരുന്ന ഫലസൂചനകൾ . കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഒരു ലോകസഭാ മണ്ഡലം ഒഴികെ ഭൂരിഭാഗം മണ്ഡലങ്ങളിലെയും ഫലങ്ങൾ കൃത്യമായി പ്രവചിച്ച അനുഭവസമ്പത്തോടെയാണ് അദ്ദേഹം ഇത്തവണയും വിലയിരുത്തൽ നടത്തിയിരിക്കുന്നത്. വിവിധ മണ്ഡലങ്ങളിലെ വോട്ടർമാരുടെ മനോഭാവം, പ്രാദേശിക രാഷ്ട്രീയ പ്രവണതകൾ, സ്ഥാനാർഥികളുടെ സ്വാധീനം തുടങ്ങിയ ഘടകങ്ങൾ ആഴത്തിൽ വിശകലനം ചെയ്താണ് ഈ പ്രവചനം തയ്യാറാക്കിയത് .