റ്റിജി തോമസ്
ലണ്ടനിലെ ഗ്രീൻവിച്ചിലേയ്ക്ക് ഞങ്ങൾ എത്തിയത് ബസ് മാർഗ്ഗമാണ്. ചരിത്രവും ശാസ്ത്രവും അതിശയിപ്പിക്കുന്ന പ്രകൃതി ദൃശ്യങ്ങളും അടങ്ങിയ സവിശേഷമായ യാത്രാനുഭവം പ്രധാനം ചെയ്യുന്ന സ്ഥലമാണ് ഇത്.
ലണ്ടനിൽ തന്നെയാണോ ഗ്രീൻവിച്ച് പാർക്ക് എന്ന് നമ്മൾ അത്ഭുതപ്പെട്ടു പോകും. കാരണം അത്രമാത്രം പച്ചപ്പ് നിറഞ്ഞതായാണ് ഈ ഭൂപ്രദേശം സംരക്ഷിക്കപ്പെട്ടിരിക്കുന്നത്. ലണ്ടനിലെ തിരക്കേറിയ തെരുവുകളിൽ നിന്ന് വ്യത്യസ്തമായി ഗ്രീൻവിച്ച് പ്രധാനം ചെയ്യുന്ന ശാന്തതയും പ്രകൃതിരമണീയതയും ഗ്രാമീണ ഭംഗിയും പ്രസാദാത്മകതയും ഏതൊരു സഞ്ചാരിയുടെയും മനം കവരും.
ഭൂമിയുടെ ഭൂമധ്യരേഖ കടന്നുപോകുന്ന പ്രൈം മെരിഡിയൻ രേഖയാണ് ഇവിടെ സഞ്ചാരികളുടെ മുഖ്യ ആകർഷണം. ഗ്രീനിച്ചിലെ റോയൽ ഒബ്സർവേറ്ററി പ്രൈം മെറിഡിയൻ രേഖയ്‌ക്ക് മുകളിലൂടെ ഒരു കാൽ കിഴക്കിലും മറ്റേ കാൽ പാശ്ചാത്യത്തിലുമായി നിൽക്കാനുള്ള അപൂർവ നിമിഷമാണ് ഇവിടെ ലഭിക്കുന്നത് .
പ്രൈം മെരിഡിയൻ എന്നത് ഉത്തരധ്രുവത്തിൽ നിന്ന് ദക്ഷിണ ധ്രുവത്തിലേയ്ക്ക് കടന്നുപോകുന്ന ഒരു സങ്കൽപ്പിക രേഖയാണ്. ഇത് ഗ്രീൻവിച്ചിലൂടെ കടന്നുപോകുന്നതായാണ് കണക്കാക്കപ്പെടുന്നത്. അതുകൊണ്ട് തന്നെ ഇവിടം 0° രേഖാംശമായാണ് നിർവചിക്കപ്പെട്ടിരിക്കുന്നത് . മറ്റ് സ്ഥലങ്ങളെയും സമയത്തെയും നിർവചിക്കുന്നതിനും നിർണയിക്കുന്നതിനു മുള്ള അടിസ്ഥാനമായി കണക്കാക്കപ്പെടുന്നത് ഭൂമധ്യരേഖ ഉപയോഗിച്ചാണ്.
19-ാം നൂറ്റാണ്ടിന് മുൻപ് വിവിധ രാജ്യങ്ങളിൽ വ്യത്യസ്ത സമയക്രമം ആണ് സ്വീകരിച്ചിരുന്നത്. എന്നാൽ 1884 – ൽ വാഷിംഗ്ടണിൽ നടന്ന അന്താരാഷ്ട്ര സമ്മേളനമാണ് ഗ്രീൻവിച്ച് മെരിഡിയൻ ഔദ്യോഗിക പ്രൈം മെരിഡിയൻ ആയി അംഗീകരിച്ചത്. ഗ്രീൻവിച്ച് മെരിഡിയൻ ഉപയോഗിച്ചിരുന്ന ബ്രിട്ടൻ്റെ നിർദ്ദേശമാണ് ഇതിന് ഒരു പ്രധാന കാരണമായത്. നമ്മുടെ ലാപ്ടോപ്പുകളുടെയും കമ്പ്യൂട്ടറുകളുടെയും സമയം ക്രമീകരിക്കുമ്പോൾ കാണിക്കുന്ന GMT യും GTC യും എല്ലാം ഈ ഗ്രീൻവിച്ചിൽ കൂടിയുള്ള ഭൂമധ്യരേഖയെ അടിസ്ഥാനമാക്കി ഉള്ളതാണ്.
ഇവിടെ ഉള്ള നാഷണൽ മറൈറ്റൈം മ്യൂസിയം വളരെ പ്രശസ്തമാണ് . മ്യൂസിയത്തിനുള്ളിലെ പ്രദർശനങ്ങൾ കടലുമായി മനുഷ്യൻ പുലർത്തിയ ദീർഘകാല ബന്ധം വ്യക്തമാക്കുന്നു. ലോകം മുഴുവൻ സാമ്രാജ്യങ്ങൾ വിപുലീകരിച്ച ബ്രിട്ടന്റെ സമുദ്രചരിത്രം ഇവിടെ വിശദമായി പ്രതിപാദിച്ചിരിക്കുന്നു. നാവികോപകരണങ്ങൾ, കപ്പൽമാതൃകകൾ, മാപ്പുകൾ, ചിത്രങ്ങൾ, ശിൽപ്പങ്ങൾ എന്നിവയിലൂടെ ചരിത്രവും ശാസ്ത്രവും ഇവിടെ സമുന്വയിപ്പിച്ചിരിക്കുന്നു. കടൽയാത്രകളും നാവികസേനയുടെ വളർച്ചയും ഇവിടെ വ്യക്തമായി അവതരിപ്പിച്ചിട്ടുണ്ട്. പഴയ കപ്പലുകളുടെ മാതൃകകളും നാവിക ഉപകരണങ്ങളും മ്യൂസിയത്തിൽ കാണാം. ഒപ്പം പ്രസ്തരായ ഐസക് ന്യൂട്ടൺ ഉൾപ്പെടെയുള്ള ശാസ്ത്രജ്ഞരുടെ സംഭാവനകളെ അടുത്തറിയാൻ മ്യൂസിയം നമ്മളെ സഹായിക്കും.
റ്റിജി തോമസ്
റ്റിജി തോമസിന്റെ ചെറുകഥകള്‍ മലയാളത്തിലെ മുൻനിര ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആകാശവാണിയിലും റേഡിയോ മാക് ഫാസ്റ്റിലും ചെറുകഥകൾ അവതരിപ്പിച്ചിട്ടുള്ള അദ്ദേഹത്തിൻെറ ഒട്ടേറേ രചനകൾ മലയാളം യുകെ ന്യൂസിൻെറ ഓണ പതിപ്പ് ഉൾപ്പെടെയുള്ള സാഹിത്യ വിഭാഗത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2022 -ലെ ചെറുകഥയ്‌ക്കുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡും കോട്ടയം സാഹിതി സഖ്യത്തിൻറെ ചെറുകഥാ പുരസ്കാരവും ലഭച്ചിട്ടുണ്ട് . മലയാളം യുകെ പബ്ലിക്കേഷൻ പ്രസിദ്ധീകരിച്ച അവ്യക്തതയുടെ സന്ദേഹങ്ങൾ എന്ന ചെറു കഥാസമാഹാരത്തിന്റെ കർത്താവ് . കേരള സർക്കാർ വനം വന്യജീവി വകുപ്പ് സംഘടിപ്പിച്ച യാത്രാവിവരണ മത്സരത്തിൽ സമ്മാനം നേടിയിട്ടുണ്ട്. കമ്പ്യൂട്ടര്‍ സംബന്ധമായ നാല് പുസ്തകങ്ങളുടെ സഹരചയിതാവാണ്. ഇപ്പോൾ തിരുവല്ല മാക്‌ഫാസ്റ്റ് കോളേജില്‍ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗത്തിന്റെ വകുപ്പ് മേധാവി.












Leave a Reply