ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: കാട്ടുതീയുടെ വർധിച്ചുവരുന്ന ഭീഷണി നേരിടാൻ ബ്രിട്ടനിലെ വീടുകളുടെ രൂപകൽപനയിലും പരിസര പരിപാലനത്തിലും മാറ്റങ്ങൾ അനിവാര്യമാണെന്ന് വിദഗ്ധർ. തീപിടിത്ത സാധ്യത കൂടുതലുള്ള രാജ്യങ്ങളിൽ സ്വീകരിക്കുന്ന രീതിയിൽ വീടുകൾക്ക് ചുറ്റും സുരക്ഷാ മേഖല സൃഷ്ടിക്കുകയും തീ പടരാനുള്ള സാഹചര്യം കുറയ്ക്കുകയും വേണമെന്ന് അവർ നിർദേശിച്ചു.

വീടിന്റെ ചുറ്റുമുള്ള ഒന്നുമുതൽ ഒന്നര മീറ്റർ വരെയുള്ള പ്രദേശത്ത് എളുപ്പത്തിൽ കത്തുന്ന വസ്തുക്കൾ ഒഴിവാക്കുക, മേൽക്കൂരയിലെ വെള്ളച്ചാലുകൾ വൃത്തിയാക്കുക തുടങ്ങിയ നടപടികൾ സ്വീകരിക്കണമെന്ന് വിദഗ്ധർ പറഞ്ഞു. കാട്ടുതീ പടരാനുള്ള സാധ്യത കുറയ്ക്കാൻ മുൻകരുതൽ നടപടികൾക്ക് കൂടുതൽ പ്രാധാന്യം നൽകണമെന്നും അവർ ആവശ്യപ്പെട്ടു.

ബ്രിട്ടനിൽ ഈ വർഷം അനുഭവപ്പെട്ട കടുത്ത ചൂടും വരൾച്ചയും കാട്ടുതീ അപകടസാധ്യത വർധിപ്പിച്ചിരിക്കുകയാണ്. വെസ്റ്റ് മിഡ്‌ലാൻഡ്സിലെയും ദക്ഷിണ വെയിൽസിലെയും സമീപകാലത്ത് ഉണ്ടായ കാട്ടുതീ ഭാവിയിൽ ഇത്തരം പ്രതിസന്ധികൾ കൂടുതൽ ആവർത്തിക്കാനിടയുണ്ടെന്ന മുന്നറിയിപ്പായാണ് വിലയിരുത്തപ്പെടുന്നത്.











Leave a Reply