അമ്മയ്‌ക്കൊപ്പം റോഡിലേക്കിറങ്ങിയ മൂന്നുവയസുള്ള കുട്ടിയുടെ മുകളിലൂടെ വാന്‍ കടന്നുപോകുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. അപകടത്തില്‍പെട്ട കുട്ടി അത്ഭുതകരമായി രക്ഷപെട്ടു.
ചൈനയിലെ ഫുജിയാന്‍ പ്രവിശ്യയിലെ ക്വാന്‍സ്ഷു നഗരത്തിലാണ് അപകടം നടന്നത്. റോഡിനു സമീപം അമ്മയ്‌ക്കൊപ്പം നില്‍ക്കുകയായിരുന്നു കുട്ടി. സമീപം ഒരു വാഹനം വന്ന് നിര്‍ത്തുമ്പോള്‍ അമ്മ ഇതിനു സമീപത്തേക്കു ചെന്നു. ഈ സമയം റോഡിലേക്കിറങ്ങിയ കുട്ടി വാഹനത്തിന് മുന്‍വശത്തേക്ക് ചെല്ലുമ്പോള്‍ വാഹനം മുന്നോട്ട് നീങ്ങുകയും കുട്ടി റോഡിലേക്കു വീഴുകയുമായിരുന്നു. മാത്രമല്ല കുട്ടിയുടെ ശരീരത്തിനു മുകളിലൂടെ വാഹനം കടന്നു പോകുകയും ചെയ്തു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വാഹനം ഇവിടെ നിന്നും പോയി കഴിഞ്ഞപ്പോഴാണ് കുട്ടി റോഡില്‍ കിടക്കുന്നത് അമ്മയും സമീപം നിന്നവരും കാണുന്നത്. ഓടി വന്ന ഇവര്‍ കുട്ടിയെ റോഡില്‍ നിന്നും എടുക്കുകയായിരുന്നു. കുട്ടിക്ക് പരിക്ക് പറ്റിയിട്ടില്ല. സമീപത്തെ സിസിടിവിയിലാണ് ഈ ദൃശ്യങ്ങള്‍ പതിഞ്ഞത്.