ലണ്ടന്‍: രാജ്യത്തെ ആരോഗ്യ മേഖലയില്‍ തൊഴിലെടുക്കുന്നവരില്‍ ചില വിഭാഗങ്ങള്‍ വര്‍ഷങ്ങളായി ശമ്പള വര്‍ദ്ധനവ് ഉണ്ടാകുന്നില്ലെന്ന് റിപ്പോര്‍ട്ട്. ഏറ്റവും കുറഞ്ഞ വേതനത്തില്‍ ജോലിയെടുക്കുന്ന മേഖലയിലെ ഒരു ലക്ഷം തൊഴിലാളികള്‍ക്കാണ് വിവേചനം നേരിടുന്നതെന്ന് മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സെക്യൂരിറ്റി, കേറ്ററര്‍ തുടങ്ങിയ തസ്തികയില്‍ തൊഴിലെടുക്കുന്നവര്‍ക്കാണ് കൂടുതല്‍ വിവേചനം നേരിടേണ്ടി വരുന്നത്. അതേസമയം മറ്റുള്ള തസ്തികകള്‍ താരതമ്യം ചെയ്യുമ്പോള്‍ ആരോഗ്യരംഗത്തെ എതാണ്ട് എല്ലാവര്‍ക്കും നിയമാനുശ്രുതംമായി ശമ്പള വര്‍ദ്ധവ് ലഭ്യമാകുന്നുണ്ട്. മില്യണ്‍ കണക്കിന് പൗണ്ടാണ് എന്‍.എച്ച്.എസ് ബോസുമാര്‍ക്ക് ലഭിക്കുന്ന പ്രതിഫലം. ഇത്തരത്തില്‍ തൊഴില്‍ രംഗത്ത് ചില ന്യൂനപക്ഷ തസ്തികകള്‍ മാത്രം അവഗണിക്കപ്പെടുന്നത് അനീതിയാണെന്ന് വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം ട്രേഡ് യൂണിയനുമായി ഉണ്ടാക്കിയ കരാര്‍ അനുസരിച്ച് ഏറ്റവും കുറഞ്ഞ വേതനം 2000 പൗണ്ടാണ്. ഇതാണ് നിലവിലെ കുറവ് പ്രതിഫലമായി കണക്കാക്കുന്നത്. ഈ തുകയ്ക്ക് ആരോഗ്യരംഗത്ത് ജോലി ചെയ്യുന്ന ഒരു ലക്ഷം പേരുണ്ടെന്നാണ് കണക്കുകള്‍. ഇതില്‍ കൂടുതല്‍ പേരും സെക്യൂരിറ്റി, കേറ്ററര്‍, പോര്‍ട്ടേഴ്‌സ് എന്നീ തസ്തികയില്‍ ജോലി ചെയ്യുന്നവരാണ്. മണിക്കൂറില്‍ 8.21 പൗണ്ട് ലഭിക്കാന്‍ ഇവര്‍ കഷ്ടപ്പെടുകയാണെന്ന് ചുരുക്കി പറയാം. അതേസമയം യു.കെയുടെ മറ്റു സ്ഥലങ്ങളില്‍ ഇതിലും കുറവ് വേതനത്തില്‍ ആരോഗ്യമേഖലയില്‍ ആളുകള്‍ ജോലിയെടുക്കുന്നുണ്ട് എന്നതാണ് മറ്റൊരു വസ്തുത.
മണിക്കൂറിന് മിനിമം 9.03 പൗണ്ട് വേതനം നല്‍കണമെന്നാണ് ഹെല്‍ത്ത് യൂണിയനുകള്‍ ആവശ്യപ്പെടുന്നത്. റോയല്‍ കോണ്‍വാള്‍ ആശുപത്രിയില്‍ ക്ലീനിംഗ് ജോലി ചെയ്യുന്ന വ്യക്തിക്ക് ഏകദേശം 16000 പൗണ്ടിന്റെ വരുമാനമുണ്ട്, അതായത് മണിക്കൂറില്‍ 8.21 പൗണ്ട്. ഇദ്ദഹേത്തിന്റെ ശമ്പളവര്‍ദ്ധനവ് വെറും 83 പെന്‍സായിരുന്നു. മറ്റു തസ്തികകളെ അപേക്ഷിച്ച് വളരെയേറെ കുറവാണിത്. സൗത്ത് യോര്‍ക്‌സില്‍ കേറ്ററര്‍ ജോലിയെടുക്കുന്ന അലക്‌സിനെ സംബന്ധിച്ച് ഇതിലും ദയനീയമാണ് കാര്യങ്ങള്‍. കഴിഞ്ഞ 9 വര്‍ഷമായി അലക്‌സിനെ വേതന വര്‍ദ്ധനവ് ഉണ്ടായിട്ടേയില്ല. മണിക്കൂറില്‍ 8.21 പൗണ്ടാണ് അലക്‌സിന്റെ നിലവില്‍ ലഭിക്കുന്നത്.
Leave a Reply