സ്വന്തം ലേഖകൻ

ലണ്ടൻ : ചോക്ലേറ്റ് കമ്പനി ആയ മാർസ് അവരുടെ റിവേൽസ് എന്ന ഉത്പന്നം തിരിച്ചുവിളിച്ചിരിക്കുന്നു. ചോക്ലേറ്റിൽ ലോഹത്തിന്റെ സാന്നിധ്യം കണ്ടെത്തിയെന്ന കാരണത്താലാണ് ഇതിപ്പോൾ തിരിച്ചുവിളിക്കുന്നത്. ലോഹ കഷണങ്ങൾ അടങ്ങിയിട്ടുണ്ടെങ്കിൽ ചോക്ലേറ്റ് ഭക്ഷിക്കുന്നത് സുരക്ഷിതമല്ല. അത് കഴിക്കരുതെന്ന് മാർസ് പറഞ്ഞിട്ടുണ്ട്. എന്നാൽ ഇതേ ഉല്പന്നത്തിന്റെ എല്ലാ പാക്കറ്റുകളിലും ഈ പ്രശ്നം കാണാൻ കഴിയുന്നില്ല. 006C2SLO00, 006D1SLO00 എന്നീ ബാച്ച് കോഡുകൾ ഉള്ളവയാണ് ബാധിക്കപ്പെട്ടിരിക്കുന്നത്. ഒപ്പം 2021 ജനുവരി 31 ന് മുമ്പുള്ള 101 ഗ്രാം പാക്കറ്റുകളും കമ്പനി തിരിച്ചുവിളിച്ചു. മറ്റൊരു പാക്കേജുകളും പ്രശ്നമുള്ളതല്ലെന്ന് കമ്പനി അറിയിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഉപഭോക്താക്കളുടെ താല്പര്യം കണക്കിലെടുത്താണ് ഉത്പന്നങ്ങൾ തിരിച്ചുവിളിക്കുന്നതെന്ന് മാർസ് അറിയിച്ചു. ഒപ്പം ക്ഷമ ചോദിക്കാനും കമ്പനി തയ്യാറായി. യുകെയിലെ ഒട്ടുമിക്ക കടകളിലും മാർസ് റിവേൽസ് ലഭ്യമാണ്. ഒപ്പം ആമസോൺ, ടെസ്‌കോ, മോറിസൺസ് എന്നിവിടങ്ങളിലും റിവേൽസ് സുലഭമായി കിട്ടും. എന്നാൽ ബാധിക്കപ്പെട്ട ഉത്പന്നങ്ങൾ ഇനിമുതൽ കടകളിൽ ലഭ്യമാകില്ല. ലോഹ കഷ്ണങ്ങൾ ഉൾപ്പെട്ട ചോക്ലേറ്റ് വാങ്ങിയർക്ക് 0800 952 0084 എന്ന നമ്പറിൽ വിളിക്കുകയോ www.mars.co.uk/contactus എന്ന വിലാസത്തിൽ ബന്ധപ്പെടുകയോ ചെയ്യാം. കമ്പനി അതിനുള്ള പരിഹാരമാർഗങ്ങൾ കൈക്കൊണ്ടിട്ടുണ്ട്.