നടി ഊര്‍മിള ഉണ്ണി കാണികള്‍ക്കു നേരെ മൈക്ക് വലിച്ചെറിഞ്ഞു. ഊര്‍മിളയും മകള്‍ ഉത്തരയും പരിപാടി അവതരിപ്പിക്കാനെത്തിയ കൊല്ലം തൃക്കടവൂര്‍ മഹാദേവ ക്ഷേത്രത്തിലാണ് പൊലീസിനുപോലും ഇടപെടേണ്ട സംഭവങ്ങള്‍ നടന്നത്. ഊര്‍മ്മിളയുടെ ഈ പ്രവര്‍ത്തിക്കെതിരേ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. ദൈവസന്നിധിയിലെത്തി ഊര്‍മ്മിള കാട്ടിയ അഹങ്കാരം കണ്ടുനിന്നവര്‍ക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു.

ഊര്‍മിളയുടെ പ്രകോപനപരമായ പ്രവൃത്തിയില്‍ ജനക്കൂട്ടം ഇളകിയതിനെത്തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തുകയായിരുന്നു.മഹാദേവ ക്ഷേത്രത്തിലെ 7-ാംമത് ഉത്സവദിനം ഉത്തരയുടെ പരിപാടിയാണ് നടക്കാനിരുന്നത്.

പതിനായിരക്കണക്കിന് ജനങ്ങളാണ് ഉത്തരയുടെ പ്രകടനം കാണാനായി ക്ഷേത്രത്തില്‍ തടിച്ചുകൂടിയത്. നൃത്ത പരിപാടി ആരംഭിക്കുന്നതിന് മുമ്പ് സദസ്സിനോട് ഊര്‍മ്മിള സംസാരിച്ചിരുന്നു. എന്നാല്‍ ഇതിനിടയ്ക്ക് മൈക്ക് ഓഫായി പോകുകയായിരുന്നു. ഇതോടെ കലിപ്പിലായ ഊര്‍മ്മിള പ്രവര്‍ത്തിക്കാത്ത മൈക്ക് വലിച്ചെറിയുകയും പിന്നീട് മൈക്കില്ലാതെ തന്നെ സ്റ്റേജില്‍ നിന്നും ഇവര്‍ സംസാരിക്കുകയും ചെയ്തു. ജനം ഇളകിയതോടെ സംഘർഷഭരിതമായി.

പിന്നീട് പ്രശ്നങ്ങള്‍ പരിഹരിച്ച ശേഷമാണ് ഉത്തരയുടെ പരിപാടി അരങ്ങേറിയത്. ഇത്രയും അഹങ്കാരം കാട്ടിയ ഊര്‍മ്മിളയെ വെറുതേവിടില്ലെന്നാണ് ലൈറ്റ് ആന്‍ഡ് സൗണ്ട് വെല്‍ഫെയര്‍ അസോസിയേഷന്‍ പറയുന്നത്. ഇതിന്റെ ചില വീഡിയോകളും പുറത്തെത്തിയിട്ടുണ്ട്. മൈക്ക് താഴേക്ക് ഇടുന്നത് അത്രവലിയ കുഴപ്പമാണോ സാറേ എന്നും പൊലീസുകാരോട് ഊര്‍മ്മിള ചോദിക്കുന്നതും വീഡിയോയില്‍ ഉണ്ട്