ഉത്രയ്ക്ക് ഭര്‍തൃവീട്ടില്‍ ഗാര്‍ഹിക പീഡനം ഏറ്റിരുന്നതായി അന്വേഷണ സംഘം വനിതാ കമ്മീഷന് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഗാര്‍ഹിക പീഡനം, സ്ത്രീധന പീഡന കേസുകള്‍ നിലനില്‍ക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ കേസുകള്‍ കൂടി അന്വേഷിക്കുന്നതിനുള്ള ചുമതല കൊല്ലം റൂറല്‍ ക്രൈംബ്രാഞ്ചിന് കൈമാറി.
അതേസമയം, രാവിലെ കേസിലെ ഒന്നാം പ്രതി സൂരജിനെയും കൂട്ടിയാണ് ക്രൈംബ്രാഞ്ച് സംഘം അടൂരില്‍ എത്തിയത്. എന്നാല്‍ സൂരജിനെ ബാങ്കില്‍ പ്രവേശിപ്പിക്കാതെ പോലീസ് വാഹനത്തില്‍ തന്നെ ഇരുത്തുകയായിരുന്നു. സൂരജുമായി വീണ്ടും ബാങ്കിലെത്തി തെളിവെടുപ്പ് നടത്തുമെന്നാണ് സൂചന. കഴിഞ്ഞ ദിവസം വീട്ടില്‍ കുഴിച്ചിട്ടിരുന്ന മുപ്പത്തിയേഴര പവന്‍ സ്വര്‍ണം സൂരജിന്റെ അച്ഛന്‍ സുരേന്ദ്രന്‍ അന്വേഷണ സംഘത്തിന് എടുത്തുനല്‍കിയിരുന്നു.
സൂരജിന്റെ അമ്മ രേണുകയേയും സഹോദരിയേയും വീണ്ടും ചോദ്യം ചെയ്യും. ഇന്നലെ ഇവരെ അഞ്ചു മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു.
Leave a Reply