2017 ഒക്ടോബര്‍ 7 ശനിയാഴ്ച നടക്കുന്ന മിഡ്‌ലാന്‍ഡ്‌സ് റീജിയണല്‍ കലാമേള പുതിയ വേദിയിലേക്കു മാറ്റി. മുന്‍പ് പ്രഖ്യാപിച്ചിരുന്നതില്‍ നിന്നും വ്യത്യസ്തമായി ടിപ്പ്ടനിലെ ആര്‍ എസ് എ അക്കാദമിയിലായിരിക്കും റീജിയണല്‍ കലാമേള നടക്കുക. മത്സരാര്‍ത്ഥികളില്‍ നിന്നുമുള്ള അപേക്ഷകള്‍ സ്വീകരിക്കുവാന്‍ രണ്ടു ദിവസം കൂടി ബാക്കിനില്‍ക്കെ അംഗ അസ്സോസിയേഷനുകളില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നതെന്നും ആയതിനാല്‍ കലാമേള കൂടുതല്‍ അടിസ്ഥാന സൗകര്യങ്ങളുള്ള വേദിയിലേക്കുമാറ്റുവാന്‍ റീജിയണല്‍ കമ്മിറ്റി തീരുമാനിക്കുകയായിരുന്നുവെന്നും കലാമേള വേദി മാറ്റിയ തീരുമാനം അറിയിച്ച് കൊണ്ട് റീജിയണല്‍ പ്രസിഡന്‍റ് ഡിക്സ്‌ ജോര്‍ജ്ജ് പറഞ്ഞു. എല്ലാ മത്സരാര്‍ത്ഥികളും അംഗ അസോസിയേഷനുകളും ഇത് ഒരു അറിയിപ്പായി സ്വീകരിക്കണമെന്നും റീജിയണല്‍ കമ്മറ്റി അഭ്യര്‍ത്ഥിച്ചു.

ശനിയാഴ്ച രാവിലെ ഒന്‍പതു മണി മുതല്‍ ചെസ്റ്റ് നമ്പറുകള്‍ വിതരണം ചെയ്യും. ഒന്‍പതരയ്ക്ക് ഉദ്ഘാടനവും തുടര്‍ന്ന് പത്തുമണിക്ക് കലാമത്സരങ്ങളും ആരംഭിക്കും. മൂന്നു വേദികളിലായാകും കലാമത്സരങ്ങള്‍ അരങ്ങേറുക. ഒരു അംഗ അസോസിയേഷന്‍ നില്‍ നിന്നും ഒരു ഇനത്തില്‍ രണ്ടു മത്സരാര്‍ത്ഥികളെ മാത്രമേ പങ്കെടുപ്പിക്കുകയുള്ളൂ. മത്സരത്തില്‍ പങ്കെടുക്കുന്ന ഏല്ലാവരും വയസു തെളിയിക്കുന്ന രേഖകള്‍ മത്സര ദിവസം ഒപ്പം കരുതേണ്ടതാണ്.

മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ക്കും കാണികള്‍ക്കും കലാമേള വേദിയില്‍ പ്രവേശിക്കുന്നതിന് ഫീസ്‌ ഉണ്ടായിരിക്കുന്നതാണ്. മത്സരാര്‍ത്ഥികള്‍ പങ്കെടുക്കുന്ന ഓരോ ഇനത്തിനും മൂന്ന് പൗണ്ട് വീതവും കാണികള്‍ രജിസ്ട്രേഷന്‍ ഫീസായി മൂന്ന് പൗണ്ടും നല്‍കേണ്ടതാണ്