തിരുവനന്തപുരം: വി.ഡി. സതീശൻ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭയിൽ വകുപ്പുവിതരണവുമായി ബന്ധപ്പെട്ട ചർച്ചകൾ അന്തിമഘട്ടത്തിലേക്ക്. മുഖ്യമന്ത്രിയായ വി.ഡി. സതീശൻ ധനവും തുറമുഖവും കൈകാര്യം ചെയ്യുമെന്നാണ് വിവരം. മുതിർന്ന നേതാവ് രമേശ് ചെന്നിത്തലയ്ക്ക് ആഭ്യന്തരവും വിജിലൻസും നൽകുന്നതിൽ ഏകദേശ ധാരണയായി.

മുസ്‌ലിംലീഗിൽ നിന്ന് മന്ത്രിസ്ഥാനമുറപ്പിച്ച പി.കെ. കുഞ്ഞാലിക്കുട്ടിക്ക് വ്യവസായ-ഐ.ടി. വകുപ്പുകൾ ലഭിക്കുമെന്നാണ് സൂചന. പി.സി. വിഷ്ണുനാഥിനെ വൈദ്യുതി മന്ത്രിയായും കെ. മുരളീധരനെ ആരോഗ്യ മന്ത്രിയായും പരിഗണിക്കുന്നുണ്ട്. ബിന്ദു കൃഷ്ണയ്ക്ക് സാമൂഹികക്ഷേമ-വനിതാ ശിശു വികസന വകുപ്പ് നൽകാനും സാധ്യതയുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അതേസമയം, മന്ത്രിസ്ഥാനങ്ങളും വകുപ്പുകളും സംബന്ധിച്ച ചർച്ചകൾ കെ.പി.സി.സി ആസ്ഥാനത്ത് തുടരുകയാണ്. അനൂപ് ജേക്കബിനും മാണി സി. കാപ്പനും ടേം വ്യവസ്ഥയിൽ മന്ത്രിസ്ഥാനം നൽകാനാണ് ആലോചന. സ്പീക്കർ സ്ഥാനത്തേക്ക് തിരുവഞ്ചൂർ രാധാകൃഷ്ണന്റെയും ഡെപ്യൂട്ടി സ്പീക്കറായി ഷാനിമോൾ ഉസ്മാന്റെയും പേരുകൾ പരിഗണനയിലുണ്ട്.