വൈക്കം വിജയലക്ഷ്മി വിവാഹത്തിൽ നിന്നു പിന്മാറിയതുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ബന്ധു.മാധ്യമങ്ങളിൽ വിജയലക്ഷ്മിയുടെ വിവാഹം വേണ്ടെന്നു വച്ചതുമായി ബന്ധപ്പെട്ട് കുറച്ചു വാർത്തകൾ വരുന്നത് വിജയലക്ഷ്മിയുടെ നിഷ്ക്കളങ്കതയെ ബാധിക്കുമെന്നും വിവാഹം കഴിക്കാമെന്ന് പറഞ്ഞെത്തിയ സന്തോഷ് വലിയ ക്രിമിനലായിരുന്നുവെന്നും വിജയലക്ഷ്മിയുടെ അടുത്ത ബന്ധു പി.വേണു ഒരു പ്രമുഖ ഓണ്‍ലൈന്‍ മാധ്യമത്തോട് വെളിപെടുത്തി .
അഞ്ചുലക്ഷത്തോളം രൂപ അയാൾ വിജയലക്ഷ്മിയുടെ വീട്ടുകാരിൽ നിന്നും തട്ടിച്ചു. മൂന്നുലക്ഷം രൂപ ചെക്കായും രണ്ടുലക്ഷത്തോളം രൂപ ഡ്രസിനും മറ്റുമെന്നരീതിയിൽ പണമായും വാങ്ങിയിരുന്നു. ഇതുകൂടാതെയാണ് വിജയലക്ഷ്മിയെ മാനസീകമായി പീഡിപ്പിച്ചിരുന്നത്. വിവാഹത്തിന് പെണ്ണുകാണൽ ചടങ്ങിനെത്തിയപ്പോൾ ഇയാൾ അധിക വിനയം കാണിച്ചിരുന്നു. എല്ലാവരുടേയും കാലുതൊട്ടുതൊഴുകയും കുടംബക്ഷത്രത്തിൽ കുറെ നേരം പ്രാർഥിക്കുകയുമൊക്കെ ചെയ്തിരുന്നു.
ദുബായിൽ ജോലി എന്നാണ് ആദ്യം പറഞ്ഞത്. പിന്നെ കുത്തികുത്തി ചോദിച്ചപ്പോഴാണ് ദുബായിൽ അയാളുടെ അമ്മാവന്റെ മകനോ മറ്റോ ഷെഫായി നിൽക്കുന്നുണ്ട്, അവിടെ ഇയാൾ ജൂസടിക്കാൻ കുറച്ചു കാലം നിന്നിരുന്നുവെന്ന് പറഞ്ഞത്. പിന്നീട് സോപാന സംഗീതജ്ഞനാണെന്ന് പറഞ്ഞു.
അയാൾ പെണ്ണുകാണൽ ചടങ്ങിനു കൊണ്ടു വന്ന ഒാപ്പോൾ എന്നു പരിചയപ്പെടുത്തിയ വത്സലാദേവി എന്ന സ്ത്രീ അയാളുടെ സഹോദരിയൊന്നുമല്ല. അന്വേഷണത്തിൽ മനസിലായത് അയാൾക്ക് അവരമായി യാതൊരു ബന്ധവുമില്ല എന്നാണ്. എന്നാൽ അയാൾ താമസിക്കുന്നത് അവരോടൊപ്പമാണ് എന്നാണറിയുന്നത്. വിവാഹം വേണ്ടെന്നു വച്ച ശേഷം അയാളുടെ അമ്മാവൻ എന്നു പറഞ്ഞ ആളുകളൊക്കെ ഞങ്ങളെ വന്നു കണ്ടിരുന്നു, അവർ പറഞ്ഞത്, അയാൾക്ക് ഞങ്ങളുമായി അടുപ്പമൊന്നുമില്ല എന്നാണ്. അവരൊക്കെ ഇതിൽ നിഷ്ക്കളങ്കരാണ്.
വിവാഹം ഉറപ്പിക്കുന്നതുവരെ അയാളുടെ പെരുമാറ്റം മാന്യമായിരുന്നു. വിവാഹ നിശ്ചയത്തിനു ശേഷമാണ് അയാൾ യഥാർഥ സ്വഭാവം കാണിച്ചു തുടങ്ങിയത്. ഒാപ്പോൾ എന്ന സ്ത്രീ നിരന്തരം വിളിക്കുകയും പണം ആവശ്യപ്പെടുകയും ചെയ്തു. വിവാഹത്തിനു മുമ്പ് സന്തോഷിന് കാർ വാങ്ങി നൽകണമെന്നാവശ്യപ്പെട്ടു. സന്തോഷിന് യഥാര്‍ഥത്തില്‍ ജോലിയൊന്നുമില്ലായിരുന്നു എന്നും തങ്ങള്‍ വൈകിയാണ് അറിഞ്ഞതെന്ന് വിജയലക്ഷ്മിയുടെ ബന്ധു പറഞ്ഞു .