സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ സംവിധാന രംഗത്തേക്ക് തുടക്കം കുറിച്ച സിനിമയാണ് വരനെ ആവിശ്യമുണ്ട് . മികച്ച പ്രതികരണത്തോടെ തീയേറ്ററുകളിൽ പ്രദർശന തുടരുകയാണ് . എന്നാൽ ശോഭനയും സുരേഷ് ഗോപിയും തയ്യാറായിരുന്നില്ല എങ്കില്‍ വരനെ ആവശ്യമുണ്ട് എന്ന സിനിമ മലയാളത്തില്‍ ചെയ്യില്ലായിരുന്നുവെന്ന് സംവിധായകന്‍ അനൂപ് സത്യന്‍ തുറന്ന് പറയുന്നു
ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപിയും ശോഭനയും ഒന്നിക്കുന്ന ചിത്രം കൂടിയാണ് വരനെ ആവശ്യമുണ്ട്. സിന്ദൂരരേഖ, മണിച്ചിത്രത്താഴ്, രജപുത്രന്‍, കമ്മീഷ്ണര്‍ അങ്ങനെ നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷക മനസില്‍ ഇടം നേടിയ ഈ ജോടി പതിമൂന്ന് വര്‍ഷങ്ങള്‍ക്കു ശേഷമാണ് വീണ്ടുമൊരു ചിത്രത്തിന് വേണ്ടി ഒന്നിക്കുന്നത്.
എപ്പോഴും നോ എന്നാണ് അവര്‍ പറഞ്ഞിരുന്നത്. ശോഭന മാമിനെ ഞാന്‍ ആദ്യമായി മീറ്റ് ചെയ്തപ്പോള്‍ അരമണിക്കൂര്‍ ആയിരുന്നു സമയം അനുവദിച്ചത്. ഇംഗ്ലീഷില്‍ കഥ പറഞ്ഞു തുടങ്ങി. പത്ത് മിനിറ്റ് കഥ പറയുന്നത് കേട്ടു. പത്ത് മിനിറ്റ് വെറുതെ ഇരുന്നു. തനിക്ക് വേറൊരു അപ്പോയിന്‍മെന്റ് ഉണ്ടെന്നു പറഞ്ഞു. അപ്പോള്‍ ഞാന്‍ സിനിമയിലെ രണ്ട് സീന്‍ പറഞ്ഞുകൊടുത്തു. അതുകേട്ട് അവര്‍ ചിരിച്ചു. അവിടെ നിന്നും 45 മിനിറ്റോളം ആ കൂടിക്കാഴ്ച നീണ്ടു. അങ്ങനെ ഞാന്‍ തിരിച്ചുപോയി. കഥ നല്ലതാണെന്ന് പറഞ്ഞെങ്കിലും പക്ഷേ പിന്നെ മാമിനെ കാണാന്‍ കിട്ടിയില്ല.’
‘വിളിച്ചാല്‍ ഫോണ്‍ എടുക്കില്ല. ചെന്നൈയില്‍ മാമിന്റെ വീടിന്റെ മുമ്പില്‍ വന്ന് നിന്ന് ആ ഫോട്ടോ അവര്‍ക്ക് അയച്ചു കൊടുത്തിട്ട് പറയും ‘ഞാന്‍ വീടിനു മുന്നിലുണ്ടെന്ന്’. എന്നാലും നോ റിപ്ലെ. ഞാന്‍ തിരിച്ചുപോരും. ഇടയ്ക്ക് കാണാന്‍ പറ്റുമ്പോഴൊക്കെ കഥയുടെ ബാക്കി പറയും, ‘കേട്ട് കേട്ട് ബോറടിക്കുന്നില്ലെന്ന്’ എന്നോട് മറുപടിയായി പറയും. അങ്ങനെ ഏകദേശം ഒന്നര വര്‍ഷത്തോളം പുറകെ നടന്നു. പിന്നെയാണ് ചെയ്യാമെന്ന് സമ്മതം മൂളിയത്. അനൂപ് പറഞ്ഞു.
Leave a Reply