ന്യൂഡല്‍ഹി: കോണ്‍ഗ്രസ് മുഖപത്രം വീക്ഷണം പ്രവര്‍ത്തിക്കുന്നത് അനധികൃതമായാണെന്ന് കേന്ദ്രസര്‍ക്കാര്‍. പത്രം പ്രസിദ്ധീകരിക്കുന്ന വീക്ഷണം പ്രിന്റിംഗ് ആന്‍ഡ് പബ്ലിഷിംഗ് കമ്പനി ബാലന്‍സ് ഷീറ്റ് സമര്‍പ്പിക്കാത്തതിനാലാണ് നടപടിയെന്നാണ് വിശദീകരണം. ഇക്കാരണം ചൂണ്ടിക്കാട്ടി പത്രത്തിന്റെ അംഗീകാരവും സര്‍ക്കാര്‍ റദ്ദാക്കി.

കമ്പനി ഡയറക്ടര്‍മാരായ ആറ് പേരെയും അയോഗ്യരാക്കിയിട്ടുണ്ട്. രമേശ് ചെന്നിത്തല, വി.എം.സുധീരന്‍, പി.പി.തങ്കച്ചന്‍, പി.ടി.തോമസ്, എം.ഐ.ഷാനവാസ്,ബെന്നി ബെഹനാന്‍ എന്നിവരാണ് കമ്പനി ഡയറക്ടര്‍മാര്‍. ബാലന്‍സ് ഷീറ്റ് സമര്‍പ്പിക്കാത്തതിനെത്തുടര്‍ന്ന് രാജ്യത്തൊട്ടാകെ ആയിരക്കണക്കിന് കമ്പനികളുടെ അംഗീകാരം റദ്ദാക്കിയിരുന്നു. അവയുടെ ഡയറക്ടര്‍മാരായ ഒരു ലക്ഷത്തോളം പേരെ അയോഗ്യരാക്കുകയും ചെയ്തു.