ന്യൂയോര്‍ക്ക്: സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഈ ചിത്രം കാണുന്നവരെ കുറച്ചൊന്നുമല്ല കണ്‍ഫ്യൂഷനിലാക്കിയത്. കൈലന്‍ മഹോംസ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത തന്റെ ഇരട്ട സഹോദരിയും അമ്മയും ഒന്നിച്ചുളള ഒരു കാര്‍ സെല്‍ഫിയാണ് മൂവരുടേയും രൂപസാദൃശ്യം മൂലം വൈറലായത്. മം ട്വിന്‍ ആന്‍ഡ് മീ എന്ന തലവാചകത്തോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാല്‍ ഈ ചിത്രത്തില്‍ അമ്മയാരെന്ന് തിരച്ചറിയാനാകാതെ കുഴങ്ങുകയാണ് സോഷ്യല്‍ മീഡിയ.
കഴിഞ്ഞ മാസം ഇരുപത്തെട്ടിന് പോസ്റ്റ് ചെയ്ത ചിത്രം ഇപ്പോള്‍ 18,000ലേറെ തവണ റിട്വീറ്റ് ചെയ്ത് കഴിഞ്ഞു. ഇതിനകം തന്നെ 29,000 ലൈക്കുകളും ഈ ചിത്രം സ്വന്തമാക്കി. ബ്ലാക് ഡോന്റ് ട്രാക്ക് എന്ന ഹാഷ് ടാഗോടെയാണ് ചിലരിത് റിട്വീറ്റ് ചെയ്തിട്ടുളളത്. ഇവരുടെ ത്വക്കാണ് മൂവര്‍ക്കും ഏറെ ചെറുപ്പം തോന്നാന്‍ കാരണമെന്നും ചിലര്‍ പറയുന്നു. ഏതായാലും തങ്ങളുടെ ചിത്രങ്ങള്‍ക്ക് ലഭിച്ച ഈ വന്‍ സ്വീകാര്യതയെ തുടര്‍ന്ന് ഇവര്‍ തങ്ങളുടെ കുടുംബത്തിനായി ഒരു ഇന്‍സ്റ്റാഗ്രാം പേജ് തന്നെ തുടങ്ങിക്കഴിഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മൂവരുമൊന്നിച്ചുളള കൂടുതല്‍ ചിത്രങ്ങളും മറ്റും ഇതിലൂടെ പങ്ക് വയ്ക്കുകയാണ് ലക്ഷ്യം. ഇന്ത്യാനാപോളീസിലാണ് ഇവര്‍ താമസിക്കുന്നത്. എന്തായാലും ഇപ്പോഴും ചോദ്യം അവശേഷിക്കുകയാണ്. ഇതിലാരാണ് അമ്മ. ഇവരുടെ അടുത്ത ചിത്രം ഇതിനുളള ഉത്തരത്തിന്റെ ചില സൂചനകള്‍ നല്‍കുമെന്ന പ്രതീക്ഷയിലാണ് സോഷ്യല്‍ മീഡിയ.