സ്വന്തം ലേഖകൻ

യു എസ് :- യുഎസ് പ്രസിഡന്റ് ഇലക്ഷൻെറ അവസാന മണിക്കൂറുകളിൽ എത്തിനിൽക്കെ , ജനങ്ങളോട് അവസാനഘട്ട ആഹ്വാനങ്ങൾ നൽകുന്ന തിരക്കിലാണ് സ്ഥാനാർത്ഥികൾ ആയ ജോ ബൈഡനും, ഡൊണാൾഡ് ട്രംപും. പ്രധാന സ്റ്റേറ്റുകളായ നോർത്ത് കരോലീന, പെൻസിൽ വെനിയ,വിസ്കോൻസിൻ, മിച്ചിഗൻ തുടങ്ങിയ സ്ഥലങ്ങളിൽ ഡൊണാൾഡ് ട്രംപ് സന്ദർശനം നടത്തി. ചൊവ്വാഴ്ച നടക്കുന്ന ഇലക്ഷനിൽ ജോ ബൈഡന് വ്യക്തമായ ഭൂരിപക്ഷം ഉണ്ടാകുമെന്നാണ് നാഷണൽ സർവ്വേകൾ വ്യക്തമാക്കുന്നത്. എന്നാൽ ചിലയിടങ്ങളിൽ ജോ ബൈഡൻെറ വ്യക്തമായ ഭൂരിപക്ഷം സർവ്വേകൾ പ്രവർത്തിക്കുന്നില്ല. 97 മില്യൻ ജനങ്ങൾ തങ്ങളുടെ വോട്ടുകൾ ബാലറ്റ് വോട്ടിങ്ങിലൂടെ രേഖപ്പെടുത്തിക്കഴിഞ്ഞു.

270 വോട്ടുകളാണ് ജയിക്കുന്നതിനായി പ്രസിഡന്റ് സ്ഥാനാർത്ഥി നേടേണ്ടത്. ഓരോ സംസ്ഥാനങ്ങളുടെയും ജനസംഖ്യ അനുസരിച്ച് അവർക്ക് ലഭിക്കുന്ന വോട്ടുകളും വ്യത്യസ്തമാണ്. കൊറോണ ബാധയുടെ നടുവിലാണ് ചൊവ്വാഴ്ചത്തെ ഇലക്ഷൻ നടക്കുന്നത്. ലോകമെമ്പാടുമുള്ള എല്ലാ രാജ്യങ്ങളെക്കാൾ മരണനിരക്ക് യുഎസിൽ ആയിരുന്നു കൂടുതൽ. ഡോണൾഡ് ട്രംപിന്റെ ഭരണ സംവിധാനം കൊറോണ ബാധയെ ശരിയായ രീതിയിൽ കൈകാര്യം ചെയ്തില്ല എന്ന ആരോപണം പ്രശസ്ത വൈറസ് എക്സ്പെർട്ട് അന്തോണി ഫോസി ഉയർത്തിയിട്ടുണ്ട്. ഈ സാഹചര്യങ്ങൾ എല്ലാംതന്നെ ഇലക്ഷനെ വളരെ സാരമായി ബാധിക്കും എന്ന നിഗമനത്തിലാണ് വിദഗ് ധർ.

താൻ അധികാരത്തിലെത്തുമ്പോൾ, അടുത്തവർഷം അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച സാമ്പത്തികനേട്ടങ്ങൾ ഉണ്ടാകുമെന്ന് സ്ഥാനാർഥി ഡൊണാൾഡ് ട്രംപ് നോർത്ത് കരോളിനയിലെ ജനങ്ങൾക്ക് ഉറപ്പുനൽകി. എന്നാൽ കള്ളത്തരങ്ങൾ വിശ്വസിക്കാതെ, അമേരിക്കയുടെ നന്മയ്ക്കു വേണ്ടി ജനങ്ങൾ പോരാടണമെന്ന ആഹ്വാനമാണ് ജോ ബൈഡൻ നൽകിയത്.