ബേസില്‍ ജോസഫ്

ചേരുവകള്‍

മൈദ -200 ഗ്രാം
കാസ്റ്റര്‍ ഷുഗര്‍ -100ഗ്രാം
ബട്ടര്‍ ഉപ്പില്ലാത്തത്) -100gm
ഉപ്പ് -1 നുള്ള്
വാനിലാ എസ്സന്‍സ്സ് -10 എംഎല്‍
മുട്ട -2 എണ്ണം
കൊകൊ പൗഡര്‍ -5 റ്റീസ്പൂണ്‍
ബേക്കിംഗ് പൗഡര്‍ -1 റ്റീസ്പൂണ്‍
ചെറു ചൂടുള്ള പാല്‍ -100 എംല്‍
(കേക്ക് കൂട്ട് കുറച്ച് തിക്ക് ആയി പോയാല്‍ മാത്രം പാല്‍ ചേര്‍ത്താല്‍ മതി)

പാചകം ചെയ്യുന്ന വിധം

മൈദ, ബേക്കിംഗ് പൗഡര്‍ ഇവ നന്നായി മിക്‌സ് ചെയ്ത് അരിപ്പയിലൂടെ ഒരു പ്രാവശ്യം അരിച്ച് എടുത്ത് വക്കുക. ഒരു വലിയ മിക്‌സിങ് ബൗളില്‍ മുട്ട, പഞ്ചസാര ഇവ നന്നായി മിക്‌സ് ചെയ്യുക. മുട്ട,പഞ്ചസാര കൂട്ടിലേക്ക് 1നുള്ള് ഉപ്പ്, കുറെശ്ശെ ബട്ടര്‍ കൂടെ ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യുക. ഇനി മൈദ, ബേക്കിംഗ് പൗഡര്‍ ഇതിലെക്ക് കുറേശ്ശെ ഇട്ട് ബീറ്റര്‍ കൊണ്ടൊ, ഒരു തടി തവി കൊണ്ടൊ നന്നായി മിക്‌സ് ചെയ്യുക. പാല്‍ ആവശ്യമുണ്ടെങ്കില്‍ ഇപ്പൊള്‍ ചേര്‍ക്കാം. നന്നായി മിക്‌സ് ചെയ്ത ശേഷം ഈ കൂട്ട് 2 ആയി ഭാഗിക്കുക. ഒരു ഭാഗത്തില്‍ കൊക്കോ പൗഡര്‍ നന്നായി മിക്‌സ് ചെയ്യുക. മറുഭാഗത്തില്‍ വാനിലാ എസ്സന്‍സ്സ് മിക്‌സ് ചെയ്യുക. ഒരു ബേക്കിംഗ് ട്രേ ബട്ടര്‍ തടവി കേക്ക് കൂട്ട് ഒഴിക്കാന്‍ തയ്യാറാക്കി വക്കുക. അതില്‍ ആദ്യം വാനിലാ എസ്സന്‍സ്സ് ചേര്‍ത്ത് മിക്‌സ് ചെയ്ത കൂട്ട് ഒഴിക്കുക. അതിന്റെ മേലെ കൊക്കോ പൗഡര്‍ ചേര്‍ത്ത് മിക്‌സ് ചെയ്ത കൂട്ട് ഒഴിക്കുക. ഇനി ഒരു റ്റൂത് പിക്ക്, അല്ലെങ്കില്‍ ഷാര്‍പ്പ് ആയ അറ്റം ഉള്ള മറ്റെന്തെങ്കിലും വച്ച്(ബ്രഡ്ഡ് നൈഫ്) മാര്‍ബിള്‍ ഡിസൈന്‍ പൊലെ ചെയ്യുക. അതായത് 2 കൂട്ടും ചെറുതായി ഇടകലര്‍ന്ന രീതിയില്‍ ഡിസൈന്‍ ചെയ്യുക. ഓവന്‍ 180 പ്രീഹീറ്റ് ചെയ്ത് ഇടുക. ശേഷം കേക്ക് കൂട്ട് വച്ച് 25-30 മിനുറ്റ് ബേക്ക് ചെയ്ത് എടുക്കുക. ഒരു റ്റൂത്ത് പിക് ഉപയോഗിച്ച് കേക്ക് ഒന്ന് കുത്തി നോക്കി വെന്തെന്ന് ഉറപ്പ് വരുത്തണം.നന്നായി തണുത്ത ശേഷം മാത്രം മുറിക്കുക. അടിപൊളി രുചികരമായ മാര്‍ബിള്‍ കേക്ക് തയ്യാര്‍.

ഹോട്ടല്‍ മാനേജ്മെന്‍റ് ബിരുദധാരിയായ ബേസില്‍ ജോസഫ് ന്യൂ പോര്‍ട്ടിലാണ് താമസം. മലയാളം യുകെയില്‍ വീക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തി തയ്യാറാക്കുന്നു. എല്ലാ ഞായറാഴ്ചകളിലും ആണ് വീക്കെന്‍ഡ് കുക്കിംഗ് പ്രസിദ്ധീകരിക്കുന്നത്.

ബേസില്‍ ജോസഫിന്‍റെ കൂടുതല്‍ പാചകക്കുറിപ്പുകള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക