കൊല്‍ക്കത്തയില്‍ അമിത്ഷാ-മമതാബാനര്‍ജി പോര് മുറുകുന്നു. അമിത് ഷായ്ക്ക് മറുപടിയുമായി മമതാ ബാനര്‍ജി. ജയ് ഷാക്ക് ഇത്രയും പണം എവിടെ നിന്നാണ് ലഭിക്കുന്നതെന്ന് വെളിപ്പെടുത്താന്‍ അമിത് ഷായോട് മമതാ ആവശ്യയപ്പെട്ടു.

മരുമകനും പാര്‍ലമെന്റംഗവുമായ അഭിഷേക് ബാനര്‍ജിയെ മുഖ്യമന്ത്രി പദത്തിലെത്തിക്കാനുള്ള രാഷ്ട്രീയ നീക്കത്തിലാണ് മമതയെന്ന് അമിത്ഷാ ആരോപിച്ചിരുന്നു. കൂച്ച് ബെഹാറില്‍ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സംസാരിക്കുന്നതിനിടെയാണ് മമതാ ബാനര്‍ജിയെ അമിത് ഷാ കടന്നാക്രമിച്ചത്.

‘ആദ്യം നിങ്ങളുടെ മകന്റെ കാര്യം പറയൂ, അവന് ഇത്രത്തോളം പണം എവിടെ നിന്നാണ് ലഭിക്കുന്നതെന്ന് വെളിപ്പെടുത്തൂ. ബംഗാളിനെ കുറിച്ച് നിങ്ങളെപ്പോഴും മോശമായി സംസാരിക്കുന്നു. ദീദി വളരെ നല്ലവളാണ്, പക്ഷെ എന്നോടേറ്റു മുട്ടിയാല്‍ നിങ്ങള്‍ നുറുങ്ങിപ്പോകും’. മമത ചോദിച്ചു.

‘ദരിദ്രരുടെ ഉന്നമനം അഥവാ ഗരീബ് കല്യാണ്‍ ആണ് മോഡി സര്‍ക്കാരിന്റെ ലക്ഷ്യം. എന്നാല്‍ മമത സര്‍ക്കാരിന്റെ ലക്ഷ്യം ഭതീജാ കല്യാണ്‍(മരുമകന്റെ ഉന്നമനം)ആണ്. ദിലിപ് ഘോഷ് മത്സരരംഗത്തുണ്ടായിരുന്നില്ലെങ്കില്‍ മരുമകനെ മുഖ്യമന്ത്രിയായി മമത ഇതിനോടകം പ്രഖ്യാപിക്കുമായിരുന്നു’. വ്യാഴാഴ്ച നടന്ന ആദ്യ പ്രചാരണയോഗത്തില്‍ അമിത് ഷാ മമതയ്ക്കെതിരെ ആരോപണമുന്നയിച്ചു.

മണിക്കൂറുകള്‍ക്ക് ശേഷം കൊല്‍ക്കത്തയില്‍ നടന്ന യോഗത്തില്‍ അമിത് ഷായ്ക്ക് തക്ക മറുപടിയുമായി മമത രംഗത്തെത്തി. ‘ആദ്യം നിങ്ങളുടെ മകന്റെ കാര്യം പറയൂ, അവന് ഇത്രത്തോളം പണം എവിടെ നിന്നാണ് ലഭിക്കുന്നതെന്ന് വെളിപ്പെടുത്തൂ. ബംഗാളിനെ കുറിച്ച് നിങ്ങളെപ്പോഴും മോശമായി സംസാരിക്കുന്നു. ദീദി വളരെ നല്ലവളാണ്, പക്ഷെ എന്നോടേറ്റു മുട്ടിയാല്‍ നിങ്ങള്‍ നുറുങ്ങിപ്പോകും’. മമത തിരിച്ചടിച്ചു.

ഇരുവരുടേയും പരസ്പരമുള്ള കൊമ്പുകോര്‍ക്കല്‍ B vs B (bhatija Vs beta) എന്ന നിലയിലാണ് ചര്‍ച്ച ചെയ്യപ്പെട്ടത്. മരുമകനും പാര്‍ലമെന്റംഗവുമായ അഭിഷേക് ബാനര്‍ജിയെ മുഖ്യമന്ത്രി പദത്തിലെത്തിക്കാനുള്ള രാഷ്ട്രീയ നീക്കത്തിലാണ് മമതാ ബാനര്‍ജിയെന്ന് അമിത്ഷാ ആരോപിച്ചിരുന്നു.