അച്ഛന്റെയും അമ്മയുടെയും വിവാഹ ആൽബം കണ്ട് കണ്ണീർ ഒഴുക്കുന്ന ഒരു കുട്ടിക്കുറുമ്പന്റെ വിഡിയോ ആണ് സമൂഹമാധ്യമങ്ങൾ ഇപ്പോൾ വൈറലാക്കുന്നത്.
ഞാനുണ്ടോ…ഞാനുണ്ടോ ഇതിനകത്ത് എനിക്കിപ്പോ അറിയണം. ഇത്രേം ആൾക്കാരുണ്ട് ഇതിനകത്ത്, ഞാനെവിടെ…’ അച്ഛന്റേയും അമ്മയുടേയും വിവാഹ ഫൊട്ടോ കണ്ട് കണ്ണീരൊഴുക്കുകയാണ് ഒരു കുറുമ്പൻ.

നാടും വീടും ഒരുമിച്ചെത്തിയ കല്യാണമേളത്തിൽ താനെവിടെ എന്ന ചോദ്യം ന്യായം. വീട്ടുകാർക്ക് കൃത്യമായ മറുപടിയുണ്ട് കുഞ്ഞിന്റെ ചോദ്യത്തിന്. കുറിക്ക് കൊളളുന്ന മറുപടി കൂടിയായപ്പോൾ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകാൻ അധികം സമയം വേണ്ടി വന്നതുമില്ല.

‘കണ്ടോ അച്ഛനും അമ്മയും ഒരുമിച്ച് വീട്ടിലിരുന്ന് പാല് കുടിക്ക്ണ കണ്ടാ…ഈ മാമനും വന്ന് എല്ലാരും വന്ന്, ഞാൻ മാത്രം ഇല്ല….’ കുട്ടിക്കുറുമ്പന്റെ പരാതി.
‘നിന്നെ ഞങ്ങൾ കല്യാണം വിളിച്ചതല്ലേ? നീ അമ്മാമ്മയോടൊപ്പം ബീച്ചിൽ പോയതെന്തിനാ… അതു കൊണ്ടല്ലേ നിനക്ക് കല്യാണത്തിന് വരാൻ പറ്റാഞ്ഞത്.’ നിഷ്ക്കളങ്കമായ ആ കരച്ചിലിനെ അടക്കാൻ ആ മറുപടിയും മതിയാകുമായിരുന്നില്ല.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അച്ഛന്റേയും അമ്മയുടേയും വിവാഹത്തിന് പങ്കെടുക്കാൻ കഴിയാത്തതിന്റെ പരിഭവം പറയുന്ന കുറുമ്പന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ ഇപ്പോഴും ചിരിപടർത്തുകയാണ്.