പത്തനംതിട്ടയിൽ ഭർത്താവ് തങ്ങളുടെ സ്വകാര്യ ദൃശ്യങ്ങൾ അശ്ലീല വെബ്സൈറ്റുകൾക്ക് വിറ്റതായി ആരോപിച്ച് യുവതി പൊലീസിൽ പരാതി നൽകി. കൊല്ലം സ്വദേശികളായ ദമ്പതികളാണ്. വിദേശത്തുനിന്ന് നാട്ടിലെത്തിയ യുവതിയാണ് പരാതി നൽകിയത്. കാണാനെന്ന പേരിൽ ഭർത്താവ് പകർത്തിയ സ്വകാര്യ ദൃശ്യങ്ങൾ പിന്നീട് വെബ്സൈറ്റുകൾക്ക് വിൽക്കുകയായിരുന്നുവെന്നാണ് യുവതിയുടെ ആരോപണം. ദൃശ്യങ്ങൾ ഓൺലൈനിൽ പ്രചരിക്കുന്ന വിവരം സുഹൃത്തുക്കളാണ് യുവതിയെ അറിയിച്ചത്.
സംഭവത്തെ തുടർന്ന് ഭർത്താവിനെ കൗൺസലിങ്ങിന് വിധേയനാക്കാമെന്ന ധാരണയിൽ യുവതി അദ്ദേഹത്തെ നാട്ടിലെത്തിച്ചു. രണ്ട് ദിവസത്തോളം കൗൺസലിങ്ങിന് കൊണ്ടുപോയെങ്കിലും മൂന്നാം ദിവസം ഭർത്താവ് ക്രൂരമായി മർദിച്ചെന്നാണ് പരാതി. ഇതോടെയാണ് യുവതി പൊലീസിനെ സമീപിച്ചത്. മർദനത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്ന യുവതി ഫോൺ സംഭാഷണങ്ങൾ ഉൾപ്പെടെയുള്ള തെളിവുകളും പൊലീസിന് കൈമാറിയിട്ടുണ്ട്.
ഭർത്താവിനെതിരെ യുവതി നൽകിയ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. സ്വകാര്യ ദൃശ്യങ്ങൾ പകർത്തിയതും അവ അനുമതിയില്ലാതെ വിൽപ്പന നടത്തിയതും സംബന്ധിച്ച ആരോപണങ്ങളിൽ പൊലീസ് കൂടുതൽ പരിശോധന നടത്തുകയാണ്. സംഭവവുമായി ബന്ധപ്പെട്ട ഡിജിറ്റൽ തെളിവുകളും മറ്റ് വിവരങ്ങളും ശേഖരിച്ചുവരികയാണെന്ന് അധികൃതർ അറിയിച്ചു.

Leave a Reply