ഉത്തർപ്രദേശിൽ നിന്നുള്ള ഒരു ദൃശ്യമാണ് ഇപ്പോൾ രാജ്യത്തിന്റെ ഉള്ളുലയ്ക്കുന്നത്. കോവിഡ് ബാധിച്ച് മരിച്ച ഭർത്താവിന്റെ മൃതദേഹം ഓട്ടോ റിക്ഷയിൽ കൊണ്ടുപോകുന്ന ഭാര്യയുടെ ദൃശ്യമാണിത്. ആംബുലൻസിന് നൽകാൻ പണമില്ലാത്തതിനാലാണ് ഇവർ ഭർത്താവിന്റെ മൃതദേഹം ഓട്ടോയിലൂടെ കൊണ്ടുപോകുന്നതെന്നാണ് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നത്.

ആശുപത്രികളില്‍ നിന്ന് ഒരു തരത്തിലുള്ള ചികിൽസാ സഹായവും ലഭിച്ചില്ല. ആംബുലൻസ് ഡ്രൈവർമാർ താങ്ങാനാകാത്ത തുകയാണ് ആവശ്യപ്പെട്ടത്. മരിച്ചയാളുടെ മകൻ പറയുന്നു. വണ്ടിയിൽ നിന്ന് താഴെ വീഴാതിരിക്കാൻ ഓട്ടോയുടെ കമ്പികളിലേക്ക് കൂട്ടിക്കെട്ടി തന്റെ കൈകൊണ്ടി താങ്ങിയിരുത്തിയിരിക്കുകയാണ് ഭാര്യ. ഈ ചിത്രം ഏറെ വേദനിപ്പിക്കുന്നതും ഭീതി ഉണർത്തുന്നതാണെന്നുമാണ്.

2.85 പേരാണ് നിലവിൽ ഉത്തർപ്രദേശിൽ രോഗബാധിതർ. മഹാമാരിയെ കൈകാര്യം ചെയ്യുന്നതിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ വൻ വിമർശനങ്ങൾ ഉയരുന്നതിനിടെയാണ് ഈ ചിത്രവും പുറത്തുവരുന്നത്.