കോവളത്ത് യുവാക്കളുടെ ബൈക്ക് റേസിങിനിടെയുണ്ടായ അപകടത്തിൽ റേസിങ് ബൈക്ക് ഇടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. വാഴമുട്ടം സ്വദേശിനി സന്ധ്യ (55) ആണ് മരിച്ചത്. അമിത വേഗതയിലെത്തിയ ബൈക്ക് നിയന്ത്രണം വിട്ട് വീട്ടമ്മയെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഉടൻ തന്നെ സന്ധ്യയെ ആശുപത്രയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അതേസമയം ബൈക്ക് ഓടിച്ചിരുന്ന പൊറ്റക്കുഴി സ്വദേശി അരവിന്ദിനെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് അപകടം നടന്നത്. വിലകൂടിയ ബൈക്കുകളുമായി യുവാക്കൾ സ്ഥിരമായി ഇവിടെ ബൈക്ക് റേസിങ് നടത്താറുള്ളതായി നാട്ടുകാർ ആരോപിക്കുന്നു. ചോദ്യം ചെയ്‌താൽ ഭീഷണിപ്പെടുത്തുമെന്നും പണത്തിന്റെ ഹുങ്ക് ആണ് യുവാക്കൾക്കെന്നും പ്രദേശ വാസികൾ പറയുന്നു.