ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഈസ്റ്റ് ലണ്ടനിലെ ഒരു വീട്ടിൽ രണ്ട് എക്സ് എൽ ബുള്ളി നായ്ക്കളുടെ ആക്രമണത്തിൽ ഒരു സ്ത്രീ കൊല്ലപ്പെട്ടു. ഹോൺചർച്ചിലെ കോൺവാൾ ക്ലോസിലുള്ള 50 വയസ്സുള്ള സ്ത്രീയാണ് നായ്ക്കളുടെ ആക്രമണത്തെ തുടർന്ന് സംഭവസ്ഥലത്ത് തന്നെ മരിച്ചത്. ആക്രമണകാരികളായ നായ്ക്കളെ സുരക്ഷിതമായി പിടികൂടിയതായി മെട്രോപൊളിറ്റൻ പോലീസിൻ്റെ വക്താവ് പറഞ്ഞു. ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

എമർജൻസി സർവീസിൽ നിന്നുള്ള മെഡിക്കൽ സംഘം ഉടൻ സ്ഥലത്തെത്തി ചികിത്സ നൽകിയെങ്കിലും അവർ സംഭവ സ്ഥലത്ത് തന്നെ മരിച്ചിരുന്നു. ഫെബ്രുവരി മുതൽ ഇംഗ്ലണ്ടിലും വെയിൽസിലും പ്രത്യേക അനുമതി ഇല്ലാതെ എക്സ് എൽ ബുള്ളി നായ്ക്കളെ സ്വന്തമാക്കുന്നത് ക്രിമിനൽ കുറ്റമാണ്. ഇത്തരം ഇനത്തിൽപ്പെട്ട നായ്ക്കളിൽ നിന്ന് തുടർച്ചയായി ആളുകൾക്ക് നേരെ ആക്രമണങ്ങൾ ഉണ്ടായതോടെയാണ് നിരോധന നീക്കവുമായി സർക്കാർ മുന്നോട്ടു വന്നത്. എക്സ് എൽ ബുള്ളി നായ്ക്കളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഒട്ടേറെ സംഭവങ്ങളാണ് യുകെയിൽ ഉണ്ടായത്. 2021 നവംബറിൽ 10 വയസ്സുള്ള ജാക്ക് ലിഡിനെ എക്സ് എൽ ബുള്ളി നായ കൊന്നതിനെ തുടർന്ന് ഉടമയ്ക്ക് മൂന്ന് വർഷം തടവു ശിക്ഷ ലഭിച്ചിരുന്നു