ന്യൂസ് ഡെസ്ക് മലയാളം യുകെ

യു എസ്‌ :- സെൻട്രൽ ന്യൂയോർക്കിലെ നഗരമായ വെസ്റ്റ് ഫോർഡിൽ സ്കൈഡൈവിംഗ് നടത്തിയ വനിത പാരച്യൂട്ട് പ്രവർത്തനരഹിതമായതിനെത്തുടർന്നുണ്ടായ അപകടത്തിൽ മരണപ്പെട്ടു. ഫ്ലോറിഡയിലെ വൈൽഡ്വു ഡിൽ നിന്നുള്ള അമ്പത്തിയൊൻപതുകാരിയായ കാരെൻ ബെർണാർഡ്‌ ആണ് അപകടത്തിൽ മരിച്ചത്. ജൂലൈ 24 ശനിയാഴ്ച രാവിലെ 9 മണിയോടുകൂടി ആണ് അപകടം നടന്നതെന്ന് പോലീസ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ രേഖപ്പെടുത്തുന്നു. മരിച്ച വനിതയുടെ സഹോദരൻ ടെറിയും ഫെയ്സ്ബുക്കിലൂടെ കാരെൻെറ മരണവാർത്ത സുഹൃത്തുക്കളോട് അറിയിച്ചു. തന്റെ സഹോദരി ശനിയാഴ്ച സ്കൈഡൈവിംഗ് നടത്തിയപ്പോൾ ഉണ്ടായ അപകടത്തിൽ മരണപ്പെട്ടു എന്ന് ടെറി തന്റെ ഫെയ്സ്ബുക്കിൽ കുറിച്ചു. കാരെൻെറ മരണത്തിൽ കുടുംബാംഗങ്ങൾക്ക് അതിയായ ദുഃഖം ഉണ്ടെന്നും ടെറി പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM

കാരെൻെറ സുഹൃത്തുക്കൾ എല്ലാവരും തന്നെ തങ്ങളുടെ ദുഃഖം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. വളരെ വ്യത്യസ്തമായ ഒരു വ്യക്തിത്വത്തിന് ഉടമയായിരുന്നു കാരെനെന്ന് ഫേയ് സ്ബുക്കിൽ എഴുതിയ കുറിപ്പിൽ ഒരു സുഹൃത്ത് വ്യക്തമാക്കി. പുതിയ കാര്യങ്ങൾ ചെയ്യുന്നതിന് എപ്പോഴും താല്പര്യമുള്ള ആളായിരുന്നു കാരെനെന്നും അവർ പറഞ്ഞു.

സംഭവത്തിൽ പ്രാഥമ അന്വേഷണം പോലീസിന്റെ ഭാഗത്തുനിന്നും പുരോഗമിക്കുകയാണ്. പ്ലെയിനിൽ നിന്നും സ്കൈഡൈവിംഗിന്റെ ഭാഗമായി കാരെൻ ചാടിയതായും, എന്നാൽ കൃത്യസമയത്ത് പാരച്യൂട്ട് തുറക്കാതെ ഇരുന്നതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ അന്വേഷണം പോലീസിന്റെ ഭാഗത്തുനിന്നും നടന്നുകൊണ്ടിരിക്കുകയാണ്. അപകടത്തിൽ മരണപ്പെട്ട കാരൻെറ കുടുംബാംഗങ്ങളോട് ഉള്ള ദുഃഖം അധികൃതർ അറിയിച്ചു.