ന്യൂ​സി​ല​ൻ​ഡി​നെ​തി​രാ​യ ലോ​ക ടെ​സ്റ്റ് ചാ​മ്പ്യ​ന്‍​ഷി​പ്പ് ഫൈ​ന​ലി​നു​ള്ള 15-അം​ഗ ഇ​ന്ത്യ​ൻ ടീ​മി​നെ ബി​സി​സി​ഐ പ്ര​ഖ്യാ​പി​ച്ചു. ന്യൂ​സി​ല​ൻ​ഡ് പ​തി​നം​ഗം ടീ​മി​നെ പ്ര​ഖ്യാ​പി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് ബി​സി​സി​ഐ​യും പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്.

ഓ​സ്ട്രേ​ലി​യ​ൻ പ​ര്യ​ട​ന​ത്തി​നി​ടെ പ​രി​ക്കേ​റ്റ ഉ​മേ​ഷ് യാ​ദ​വ്, മു​ഹ​മ്മ​ദ് ഷ​മി, ഹ​നു​മ വി​ഹാ​രി എ​ന്നി​വ​ർ ടീ​മി​ൽ തി​രി​ച്ചെ​ത്തി. ഉ​മേ​ഷ് തി​രി​ച്ചെ​ത്തി​യ​തോ​ടെ ശ​ർ​ദ്ദു​ൽ താ​ക്കൂ​റി​ന് ടീ​മി​ൽ ഇ​ടം ന​ഷ്‌‌​ട​മാ​യി. മാ​യ​ങ്ക് അ​ഗ​ര്‍​വാ​ള്‍, വാ​ഷിം​ഗ്‌​ട​ൺ സു​ന്ദ​ർ, അ​ക്സ​ർ പ​ട്ടേ​ൽ എ​ന്നി​വ​ര്‍​ക്കും ടീ​മി​ല്‍ ഇ​ടം ല​ഭി​ച്ചി​ല്ല.

വി​രാ​ട് കോ​ഹ്‌​ലി ന​യി​ക്കു​ന്ന ടീ​മി​ൽ വി​ക്ക​റ്റ് കീ​പ്പ​ർ​മാ​രാ​യി ഋ​ഷ​ഭ് പ​ന്തും വൃ​ദ്ധി​മാ​ൻ സാ​ഹ​യു​മാ​ണ് ഉ​ള്ള​ത്. മാ​യ​ങ്ക് അ​ഗ​ര്‍​വാ​ൾ പു​റ​ത്താ​യ​തോ​ടെ രോ​ഹി​ത് ശ​ർ​മ​യും ശു​ഭ്മാ​ൻ ഗി​ല്ലും ഓ​പ്പ​ൺ​മാ​രാ​യി ഇ​റ​ങ്ങു​മെ​ന്ന് ഏ​താ​ണ്ട് ഉ​റ​പ്പാ​യി. ജൂ​ൺ പ​തി​നെ​ട്ടി​ന് സ​താം​പ്ട​ണി​ലെ ഏ​ജീ​സ് ബൗ​ളി​ലാ​ണ് ടെ​സ്റ്റ് ചാ​മ്പ്യ​ൻ​ഷി​പ്പ് ഫൈ​ന​ൽ ന​ട​ക്കു​ന്ന​ത്.

ഇ​ന്ത്യ​ന്‍ ടീം: ​വി​രാ​ട് കോ​ഹ്‌​ലി (ക്യാ​പ്റ്റ​ന്‍), അ​ജി​ങ്ക്യ ര​ഹാ​നെ (വൈ​സ് ക്യാ​പ്റ്റ​ന്‍), രോ​ഹി​ത് ശ​ര്‍​മ, ശു​ഭ്മാ​ന്‍ ഗി​ല്‍, ചേ​തേ​ശ്വ​ര്‍ പൂ​ജാ​ര, ഹ​നു​മ വി​ഹാ​രി, ഋ​ഷ​ഭ് പ​ന്ത്, വൃ​ദ്ധി​മാ​ന്‍ സാ​ഹ, ആ​ര്‍. അ​ശ്വി​ൻ, ര​വീ​ന്ദ്ര ജ​ഡേ​ജ, ജ​സ്പ്രീ​ത് ബും​റ, ഇ​ഷാ​ന്ത് ശ​ര്‍​മ, മു​ഹ​മ്മ​ദ് ഷ​മി, മു​ഹ​മ്മ​ദ് സി​റാ​ജ്, ഉ​മേ​ഷ് യാ​ദ​വ്.

  ഇമ്രാന്റെ ചികിത്സയ്ക്കായി സ്വരൂപിച്ച 15 കോടി എന്തു ചെയ്തു എന്നറിയിക്കാൻ ഹൈക്കോടതി നിർദ്ദേശം

ന്യൂസിലാൻഡ് ടീമിൽ പ​രി​ക്കി​ന്‍റെ പി​ടി​യി​ലു​ള്ള ക്യാ​പ്റ്റ​ൻ കെ​യ്ൻ വില്യംസണും വി​ക്ക​റ്റ് കീ​പ്പ​ർ ബാ​റ്റ്സ്മാ​ൻ ബി​ജെ വാ​ൾ​ട്ടി​ഗും ഇടംപിടിച്ചു. സ്പെ​ഷ്യ​ലി​സ്റ്റ് സ്പി​ന്ന​റാ​യ അ​ജാ​ക്സ് പ​ട്ടേ​ലി​നെ ടീ​മി​ൽ ഉ​ൾ​പ്പെ​ടു​ത്തി.​

ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ ര​ണ്ടാം ടെ​സ്റ്റിൽ വില്യംസണും വാൾട്ടിംഗും കളിച്ചിരുന്നില്ല. ഫൈ​ന​ൽ ആ​കു​മ്പോ​ഴേ​ക്ക് ഇരുവരും ഫി​റ്റ്നെ​സ് വീ​ണ്ടെ​ടു​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്നും സ്റ്റെ​ഡ് കൂ​ട്ടി​ച്ചേ​ർ​ത്തു. ​ജൂ​ൺ പ​തി​നെ​ട്ടി​ന് സ​താം​പ്ടണി​ലെ ഏ​ജീ​സ് ബൗ​ളി​ലാ​ണ് ടെ​സ്റ്റ് ചാ​മ്പ്യ​ൻ​ഷി​പ്പ് ഫൈ​ന​ൽ ന​ട​ക്കു​ന്ന​ത്.

കിവീസ് ടീം: കെ​യ്ൻ വി​ല്ല്യം​സ​ൺ(ക്യാപ്റ്റൻ), ടോം ​ബ്ല​ണ്ട​ൽ, ട്രെന്‍റ് ബോൾട്ട്, ഡെവോൺ കോൺവേ, കോളിൻ ഡെ ഗ്രാൻഡ്ഹോം, മാറ്റ് ഹെന്‍‌റി, കെ​യ്ൽ ജ​മെ​യ്സ​ൺ, ടോം ലതാം, ഹെന്‍‌റി നിക്കോൾസ്, അജാസ് പട്ടേൽ, ടിം സൗത്തി, റോസ് ടെയ്‌ലർ, നീൽ വാഗ്നെർ, ബിജെ വാൾട്ടിംഗ്, വിൽ യംഗ്.