യുവഹൃദയങ്ങളിൽ ദൈവകരുണയുടെ വാതിൽതുറക്കാൻ സെഹിയോനിൽ ഫാ.സോജി ഓലിക്കൽ നയിക്കുന്ന ” ഡോർ ഓഫ്‌ ഗ്രേയ്‌സ് ” നാളെ . 15 വയസ്സുമുതൽ പ്രായക്കാർക്ക്‌ പങ്കെടുക്കാം.ഫ്രീ രെജിസ്ട്രേഷൻ & ഫുഡ്.മാതാപിതാക്കൾക്കും പ്രത്യേക പേരന്റൽ ട്രെയിനിങ്.

യുവഹൃദയങ്ങളിൽ ദൈവകരുണയുടെ വാതിൽതുറക്കാൻ സെഹിയോനിൽ ഫാ.സോജി ഓലിക്കൽ നയിക്കുന്ന ” ഡോർ ഓഫ്‌ ഗ്രേയ്‌സ് ” നാളെ . 15 വയസ്സുമുതൽ പ്രായക്കാർക്ക്‌ പങ്കെടുക്കാം.ഫ്രീ രെജിസ്ട്രേഷൻ & ഫുഡ്.മാതാപിതാക്കൾക്കും പ്രത്യേക പേരന്റൽ ട്രെയിനിങ്.
July 26 14:03 2019 Print This Article

വർത്തമാനകാലത്തിന്റെ നന്മതിന്മകളെ വിവേചിച്ചറിയുവാൻ ,നാളെയുടെ വാഗ്ദാനമായ യുവജനതയെ ക്രിസ്തുമാർഗത്തിന്റെ പരിശുദ്ധാത്മ വഴിത്താരയിൽ നയിക്കാൻ ,ഓരോ ഹൃദയങ്ങളിലും ആഴമാർന്ന ദൈവ കരുണയുടെ വാതിൽ തുറക്കാൻ പ്രാപ്തമാക്കുന്ന “ഡോർ ഓഫ് ഗ്രേസിനായുള്ള ” ഒരുക്കങ്ങൾ പൂർത്തിയായി . രെജിസ്ട്രേഷൻ , ഫുഡ് എന്നിവ സൗജന്യമായിരിക്കും.

ജീവിത വിശുദ്ധിയുടെ സന്മാർഗത്തെ ലക്ഷ്യമാക്കി 27 ന് നാളെ ശനിയാഴ്ച ബർമിങ്ഹാമിൽ വച്ച് നടക്കുന്ന കൺവെൻഷൻ സെഹിയോൻ യുകെ ഡയരക്ടർ ഫാ.സോജി ഓലിക്കൽ നയിക്കും.മാതാപിതാക്കൾക്കും പ്രത്യേകമായി ശുശ്രൂഷകൾ ഉണ്ടായിരിക്കും.

കൺവെൻഷൻ ഉച്ചയ്ക്ക് 12 ന് ആരംഭിച്ച് വൈകിട്ട് 4 സമാപിക്കും.  യൂറോപ്യൻ നവസുവിശേഷവത്കരണരംഗത്ത്‌ സുപ്രധാന മുന്നേറ്റങ്ങൾക്ക് വഴിയൊരുക്കിയ രണ്ടാം ശനിയാഴ്ച്ച കൺവെൻഷന്റെ അനുഗ്രഹപാതയിലൂടെ യേശുവിൽ യുവജന ശാക്തീകരണം ലക്ഷ്യമാക്കി നടത്തപ്പെടുന്ന പ്രത്യേക ശുശ്രൂഷയാണ് ഡോർ ഓഫ്‌ ഗ്രേയ്‌സ്.
ഏറെ അനുഗ്രഹീതമായ ഈ യുവജന ബൈബിൾ കൺവെൻഷനിലേക്കു റവ.ഫാ. സോജി ഓലിക്കലും സെഹിയോൻ മിനിസ്‌ട്രിയും മുഴുവൻ യുവജനങ്ങളെയും മാതാപിതാക്കളെയും യേശുനാമത്തിൽ വീണ്ടും ക്ഷണിക്കുന്നു.
അഡ്രസ്സ് .
സെന്റ് ജെറാർഡ് കാത്തലിക് ചർച്ച്.
ബെർമിങ്ങ്ഹാം
B 35 6JT.
കൂടുതൽ വിവരങ്ങൾക്ക്
ജിത്തു ദേവസ്യ ‭07735 443778‬.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles