ചെന്നൈയുടെ തോൽവി കുഞ്ഞു സിവ ധോണിക്ക് നേരെ അശ്ലീലവും ആഭാസവുമായ കമന്റുകൾ; സോഷ്യൽ മീഡിയയെ ആര് പിടിച്ചുകെട്ടും ? രാജ്യത്ത് എന്താണ് നടക്കുന്നതെന്ന് മറുചോദ്യവും….

ചെന്നൈയുടെ തോൽവി കുഞ്ഞു സിവ ധോണിക്ക് നേരെ അശ്ലീലവും ആഭാസവുമായ കമന്റുകൾ; സോഷ്യൽ മീഡിയയെ ആര് പിടിച്ചുകെട്ടും ? രാജ്യത്ത് എന്താണ് നടക്കുന്നതെന്ന് മറുചോദ്യവും….
October 09 15:06 2020 Print This Article

ക്രിക്കറ്റിലെ ആൺപോരിൽ തോൽക്കുമ്പോൾ വീട്ടിലിരിക്കുന്ന പെണ്ണുങ്ങളെ പഴി ചാരുന്ന ശീലം മാറ്റാതെ ‘സോഷ്യൽമീഡിയ’. ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്‌സിന്റെ തോൽവിക്ക് കാരണം നായകൻ കോഹ്‌ലിയുടെ ഭാര്യ അനുഷ്‌കയാണെന്ന വാദവും അസഭ്യം വർഷവും മിക്കവർഷങ്ങളിലും കാണാറുള്ളതാണ്. ഈ വർഷം മുൻക്രിക്കറ്റ് താരം സുനിൽ ഗവാസ്‌കർ പോലും ഇത്തരത്തിലെ വാദം ഉയർത്തിയത് ഏറെ വിമർശനങ്ങൾക്ക് കാരണമായിരുന്നു.

എന്നാൽ, ചെന്നൈ സൂപ്പർ കിങ്‌സിന്റെ തോൽവിയിൽ കുറച്ചുകൂടി കടുത്ത നിലയിലാണ് കാര്യങ്ങൾ. ചെന്നൈ നായകൻ എംഎസ് ധോണിയെ തോൽവിയിൽ പഴി ചാരുന്നതിന് പകരം ധോണിയുടെ അഞ്ചുവയസുകാരി മകൾ സിവ ധോണിക്ക് നേരെയാണ് സോഷ്യൽമീഡിയ വിമർശനങ്ങൾ. അതും സിവയെന്ന പിഞ്ചുബാലികയെ ബലാത്സംഗം ചെയ്യുമെന്ന തരത്തിലൊക്കെ കടുത്ത അശ്ലീലവും ആഭാസവുമായ കമന്റുകളാണ് പലരും സോഷ്യൽമീഡിയയിലൂടെ നടത്തുന്നത്.

ടീമിന്റെ ആരാധകരെന്ന് അവകാശപ്പെടുന്ന ചിലരാണ് കുഞ്ഞിനെതിരെ ഭീഷണിയുമായി രംഗത്തെത്തിയത്. ധോണിയെയും കേദാർ ജാദവിനെതിരെയും ഇവർ അധിക്ഷേപിക്കുന്ന കൂട്ടത്തിലാണ് സിവയ്ക്ക് നേരെയും ആക്രമണം. ട്രോൾ ധോണി എന്ന പേജുകളിലാണ് അധിക്ഷേപ കമന്റുകളും പോസ്റ്റുകളും പ്രത്യക്ഷപ്പെടുന്നത്. സംഭവത്തിനെതിരെ ട്വിറ്ററിലൂടെ നിരവധി പേർ രംഗത്തെത്തി.

എന്തുതരം മാനസികനിലയുള്ളവരാണ് ഇത്തരക്കാരെന്നും രാജ്യത്ത് എന്താണ് നടക്കുന്നതെന്നും ഇവർ ചോദ്യം ചെയ്യുന്നു.

 

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles