15 കാരനായ വിദ്യാര്‍ത്ഥിയുമായി ലൈംഗിക ബന്ധച്ചിലേര്‍പ്പെട്ട ടീച്ചര്‍ വിവാദത്തില്‍. ഇത് കണ്ടെത്തിയതിനെ തുടര്‍ന്ന് 23 കാരിയായ അദ്ധ്യാപികയ്ക്ക് കോടതി 16 മാസത്തെ തടവ് ശിക്ഷ വിധിച്ചു. ലണ്ടനിലെ വാന്‍സ്‌റ്റെഡിലുള്ള ആലിസീ മാക്ബ്രിര്‍ടിയെയാണ് സ്‌നാറെസ്ബ്രൂക്ക് കോടതി ശിക്ഷിച്ചിരിക്കുന്നത്.

ഒരിക്കല്‍ തന്റെ ബെര്‍ത്ത്‌ഡേ സമ്മാനമായി ഈ 15 കാരന്‍ ടീച്ചറോട് കൂടിയ സമ്മാനമായി സെക്‌സ് ആവശ്യപ്പെട്ടതാണ് പ്രശ്‌നമായിത്തീര്‍ന്നത്. ലൈംഗിക കാര്യങ്ങളില്‍ പണ്ടേ ദുര്‍ബലയായിരുന്ന ടീച്ചറിന് പയ്യന്റെ സമ്മാനം തിരസ്‌കരിക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് കുട്ടിയുമായി സ്വന്തം കാറില്‍ വച്ച് ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ ടീച്ചര്‍ തയ്യാറാവുകയായിരുന്നു. തുടര്‍ന്ന് ക്ലാസ്‌റൂം, ഇബിസ് ഹോട്ടല്‍, വീട് തുടങ്ങിയിടങ്ങളില്‍ വച്ചെല്ലാം ഈ ബന്ധം തുടരുകയുമായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

സ്‌കൂളില്‍ വച്ച് ഇവര്‍ തമ്മില്‍ തുടങ്ങിയ പ്രണയം ഫേസ്ബുക്കിലൂടെയും ഇന്‍സ്റ്റാഗ്രാമിലൂടെയും തുടരുകയായിരുന്നു. ഈ ബന്ധത്തില്‍ ഉത്കണ്ഠപ്പെട്ട ആണ്‍കുട്ടിയുടെ പിതാവാണ് ഈ വിവരം പൊലീസിനെ അറിയിച്ചിരുന്നത്. ക്ലാസ്‌റൂമില്‍ വച്ച് പലവട്ടം വികാരവായ്‌പോടെ ഇവര്‍ ചുംബനത്തിലേര്‍പ്പെട്ടിരുന്നുവെന്നും മൂന്ന് വട്ടം ടീച്ചറുടെ വീട്ടില്‍ വച്ചും കാറില്‍ വച്ചും ഹോട്ടലില്‍ വച്ചും ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടിരുന്നുവെന്നും കോടതിക്ക് മുന്നില്‍ തെളിഞ്ഞിരുന്നു.

ഈ സ്‌നേഹബന്ധം മഹത്തായ റൊമാന്‍സ് ആണെന്ന് ടീച്ചര്‍ സ്വയം വിശ്വസിപ്പിച്ചിരുന്നുവെന്നും പ്രോസിക്യൂട്ടര്‍ വെളിപ്പെടുത്തിയിരുന്നു. ഈ ടീച്ചര്‍ പ്രസ്തുത ആണ്‍കുട്ടിയുമായി അതിര് വിട്ട ബന്ധമാണ് തുടരുന്നതെന്ന് നിരവധി സഹപ്രവര്‍ത്തകര്‍ പലവട്ടം മുന്നറിയിപ്പേകിയിട്ടും ടീച്ചര്‍ ഈ ബന്ധവുമായി മുന്നോട്ട് പോവുകയായിരുന്നു. വിദ്യാര്‍ത്ഥിയുടെ പിതാവ് മെയ് എട്ടിന് പരാതിയുമായി പൊലീസിനെ സമീപിച്ചപ്പോഴായിരുന്നു ഇവരുടെ ബന്ധം പുറം ലോകം അറിഞ്ഞത്. തന്റെ മകനെ ടീച്ചര്‍ വശീകരിച്ചെടുക്കുകയായിരുന്നുവെന്നാണ് പിതാവ് ആശങ്കപ്പെട്ടത്. സോഷ്യല്‍ സര്‍വീസസിനൊപ്പം ആണ്‍കുട്ടിയെ പൊലീസ് ചോദ്യം ചെയ്തിരുന്നു. തുടര്‍ന്ന് തനിക്ക് ടീച്ചറുമായി വഴിവിട്ട ബന്ധമുണ്ടെന്ന് അവന്‍ സമ്മതിക്കുകയും ചെയ്തിരുന്നു. ജനുവരി മുതലായിരുന്നു ഇവരുടെ ബന്ധം തുടങ്ങിയതെന്ന് കോടതിയില്‍ വെളിപ്പെട്ടിരന്നു. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു അതിന് തുടക്കമായത്. ചാറ്റിലൂടെ ടീച്ചര്‍ കുട്ടിയുടെ ഫോണ്‍നമ്പര്‍ കൈക്കലാക്കിയതോടെ ആ ബന്ധം വഴിവിട്ട് വളരുകയായിരുന്നു. കോടതി വിധി കേട്ട് ടീച്ചര്‍ കരഞ്ഞുപോയി