എന്ത് പറയണം ഈ ക്രൂരതയ്ക്ക് ? സങ്കടം പറഞ്ഞൊന്ന് കരയാന്‍ പോലും ആവാത്ത മിണ്ടാപ്രാണിയെ ക്രൂരമായി പരിക്കേല്‍പ്പിച്ചവര്‍ക്കെതിരേ യുവാവിന്റെ കുറിപ്പ് ശ്രദ്ധേയമാവുന്നു…

എന്ത് പറയണം ഈ ക്രൂരതയ്ക്ക് ? സങ്കടം പറഞ്ഞൊന്ന് കരയാന്‍ പോലും ആവാത്ത മിണ്ടാപ്രാണിയെ ക്രൂരമായി പരിക്കേല്‍പ്പിച്ചവര്‍ക്കെതിരേ യുവാവിന്റെ കുറിപ്പ് ശ്രദ്ധേയമാവുന്നു…
November 12 17:02 2018 Print This Article

മറ്റുള്ളവരെ ഉപദ്രവിക്കുന്നതില്‍ മാനസികോല്ലാസം കണ്ടെത്തുന്ന ചില മനുഷ്യരുണ്ട്. മനുഷ്യനെ മാത്രമല്ല മിണ്ടാപ്രാണികളായ മൃഗങ്ങളെയും ഒരു കാരണവുമില്ലാതെ ഉപദ്രവിക്കാന്‍ ഇക്കൂട്ടര്‍ മടിക്കാറില്ല. ഇത്തരം ഒരു സംഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത്.

ഭക്ഷണത്തിനായി ഒരു കൂട്ടം ആളുകളുടെ അടുത്തെത്തിയ പെണ്‍കുരങ്ങിനെ അവര്‍ മാരകമായി മുറിവേല്‍പ്പിച്ച ചിത്രം സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ചോരയില്‍ കുതിര്‍ന്ന തലയുമായി സ്വന്തം കുഞ്ഞിനെ മാറോടടുക്കിപ്പിടിച്ചിരിക്കുന്ന കുരങ്ങിന്റെ ചിത്രം ഏവരുടെയും കണ്ണു നനയിക്കുകയാണ്. ആക്രമികള്‍ക്കെതിരേ ഒരു യുവാവ് ഫേസ്ബുക്കില്‍ കുറിച്ച പോസ്റ്റും ഇപ്പോള്‍ വൈറലായിരിക്കുകയാണ്.

യുവാവിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ

കഴിവ് , മിടുക്ക് , ചങ്കുറ്റം കാട്ടേണ്ടത് മിണ്ട പ്രാണിയോടല്ല. അതിഥിയായി നിന്റെയൊക്കെ സ്വീകരണമുറിയില്‍ കയറി വന്നതല്ല . നീയൊക്കെ ഇവര്‍ ഉള്ളത് കൊണ്ട് തൃപ്തിപ്പെട്ട് സമാധാനത്തോടെ ജീവിക്കുന്നയിടത്ത് നിയമം ലംഘിച്ച് കള്ള് കുടിക്കാന്‍ പോകുന്നത് ഭയം കൊണ്ടല്ലേ ?

അവിടെ നീയൊക്കെ തിന്നുന്ന സ്‌നാക്ക്സ് തേടി എത്തുന്നത് വിശപ്പ് കൊണ്ട് തേടി വരുന്നത് ? .അതിന് ഈ ക്രൂരതയാണോ വേണ്ടത് ചെറ്റകളെ .കൊടുത്താല്‍ കൊല്ലത്തും കിട്ടും എന്ന പഴമൊഴി ഉണ്ട് .അനുഭവിക്കും ഈ മിണ്ടപ്രാണിയുടെ വേദനയുടെ വിങ്ങല്‍ , ശാപം .

നിന്റെയൊക്കെ അമ്മ ഈ കരുത്ത് തന്നത് സമൂഹം നശിപ്പിക്കാനല്ല .വിദ്യ സമ്പന്നന്‍ എന്ന സര്‍ട്ടിഫിക്കറ്റ് മാത്രം പോരാ ? മൂന്ന് അക്ഷരമുള്ള ഹൃദയം ഉള്ളവര്‍ക്ക് വേദന , നൊമ്പരം അറിയാന്‍ സാധിക്കണം.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles