റിയാലിറ്റി ഷോ പ്രണയം; പേളി – ശ്രീനിഷ് വിവാഹം നാളെ

റിയാലിറ്റി ഷോ പ്രണയം;  പേളി – ശ്രീനിഷ് വിവാഹം നാളെ
May 05 05:26 2019 Print This Article

ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ആരാധക മനസ്സുകള്‍ കീഴടക്കിയ ജോഡികളായ പേളി മാണിയും ശ്രീനിഷ് അരവിന്ദും തമ്മിലുള്ള വിവാഹം നാളെ നടക്കും. ആലുവയില്‍ ഒരു പള്ളിയില്‍ വെച്ച് ക്രിസ്ത്യന്‍ മതാചാരപ്രകാരമുള്ള വിവാഹചടങ്ങുകള്‍ നടക്കുമെന്നാണ് സൂചന. നെടുമ്പാശേരി സിയാല്‍ കണ്‍വെന്‍ഷന്‍ സെന്ററിലായിരിക്കും വിവാഹവിരുന്ന്. മെയ് 8ന് പാലക്കാട് ശ്രീനിഷിന്റെ വസതിയില്‍ വെച്ച് ഹിന്ദു ആചാരപ്രകാരമുള്ള വിവാഹത്തിന്റെ കര്‍മ്മങ്ങള്‍ നടക്കും.

മെയ് 5, 8 തിയതികളിലാണ് വിവാഹമെന്ന് നേരത്തെ അറിയിച്ചിരുന്നു. ബിഗ് ബോസ് സെറ്റില്‍ വച്ച് പരസ്പരം പ്രണയം തുറന്നു പറഞ്ഞ ഇവര്‍ എന്നു വിവാഹിതരാകുമെന്ന് കാത്തിരിക്കുകയായിരുന്നു ആരാധകര്‍. റിയാലിറ്റി ഷോ സെറ്റിലും അതിനു ശേഷവും ഏറെ ആഘോഷിക്കപ്പെട്ട പ്രണയമായിരുന്നു ഇരുവരുടെയും. പ്രണയം സത്യമാണോ എന്നും സംശയങ്ങളും ഗോസിപ്പുകളും പ്രചരിച്ചിരുന്നു. തുടര്‍ന്ന് ജനുവരി 16ന് വിവാഹനിശ്ചയം നടന്നതോടെയാണ് സംശയങ്ങള്‍ക്ക് അവസാനമായത്. കഴിഞ്ഞ ദിവസം നടന്ന ബ്രൈഡല്‍ ഷവറിന്‍റെ ചിത്രങ്ങള്‍ പുറത്തു വിട്ടിട്ടുണ്ട്. പേളി തന്നെയാണ് തന്‍റെ ഇന്‍സ്റ്റാഗ്രാമിലൂടെ ചിത്രങ്ങള്‍ പങ്കുവെച്ചത്.

സിയാലില്‍ മെയ് 5ന് വൈകീട്ട് 7 മുതല്‍ 10 വരെയാണ് വിവാഹാഘോഷങ്ങള്‍ നടക്കുന്നത്. ഇരുവരുടേയും പേരുകള്‍ ചേര്‍ത്ത് പേളിഷ് എന്ന ഹാഷ് ടാഗിലാണ് ഇവരുടെ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രവഹിക്കുന്നത്. ഇരുവരും പേളിഷ് എന്ന പേരില്‍ ഒരു വെബ് സീരിയസും തുടങ്ങിയിരുന്നു.

 

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles