പൊതുമേഖല സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന കറുത്ത വര്‍ഗ്ഗക്കാര്‍, ഏഷ്യന്‍ വംശജര്‍, വംശീയ ന്യൂനപക്ഷങ്ങള്‍ എന്നിവര്‍ക്ക് ലഭിക്കുന്ന വേതനം വെളുത്ത വര്‍ഗ്ഗക്കാരെക്കാള്‍ 37.5 ശതമാനം കുറവ്

പൊതുമേഖല സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന കറുത്ത വര്‍ഗ്ഗക്കാര്‍, ഏഷ്യന്‍ വംശജര്‍, വംശീയ ന്യൂനപക്ഷങ്ങള്‍ എന്നിവര്‍ക്ക് ലഭിക്കുന്ന വേതനം വെളുത്ത വര്‍ഗ്ഗക്കാരെക്കാള്‍ 37.5 ശതമാനം കുറവ്
March 03 05:36 2018 Print This Article

ലണ്ടന്‍: ലണ്ടനിലെ പൊതുമേഖല സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന കറുത്ത വര്‍ഗ്ഗക്കാര്‍, ഏഷ്യന്‍ വംശജര്‍, വംശീയ ന്യൂനപക്ഷങ്ങള്‍ (ബിഎഎംഇ) എന്നിവര്‍ക്ക് ലഭിക്കുന്ന വേതനം വെളുത്ത വര്‍ഗ്ഗക്കാരെക്കാള്‍ 37.5 ശതമാനം കുറവ്. കഴിഞ്ഞ വര്‍ഷത്തെ വേതനം സംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത് ഗ്രേറ്റര്‍ ലണ്ടന്‍ അതോറിറ്റിയാണ്. മെട്രോപോളിറ്റന്‍ പോലീസിലെ വേതന സംബന്ധിച്ച വിവരങ്ങള്‍ പുറത്തു വരുമ്പോള്‍ ശമ്പളത്തിന്റെ അന്തരം ഏതാണ്ട് 16 ശതമാനമാണ്. മണിക്കൂറില്‍ വെളുത്ത വര്‍ഗ്ഗക്കാരായ സഹപ്രവര്‍ത്തകര്‍ക്ക് ലഭിക്കുന്ന വേതനത്തിന്റെ 16 ശതമാനം കുറവ് മാത്രമാണ് മെട്രോപോളിറ്റന്‍ പോലീസിലെ കറുത്ത വര്‍ഗ്ഗക്കാര്‍ക്കും, ഏഷ്യന്‍ വംശജര്‍ക്കും, വംശീയ ന്യൂനപക്ഷങ്ങള്‍ക്കും ലഭിക്കുന്നത്. രാജ്യത്തിന്റെ പ്രധാന പൊതു ഗതാഗതം നിയന്ത്രിക്കുന്ന സ്ഥാപനമായ ട്രാന്‍സ്‌പോര്‍ട്ട് ഓഫ് ലണ്ടന്‍ എന്ന സ്ഥാപനത്തിലെ വേതനത്തിലെ വംശീയ അന്തരം ഏതാണ്ട് 9.8 ശതമാനം വരും.

ലണ്ടന്‍ നഗരത്തിലെ നോര്‍ത്ത്‌വെസ്റ്റ് മേഖലകളിലെ റീ-ഡവല്പ്‌മെന്റ് പദ്ധതികള്‍ നിയന്ത്രിക്കുന്ന സ്ഥാപനമായ ഓള്‍ഡ് ഓക്കിലും ദി പാര്‍ക്ക് റോയല്‍ ഡവലപ്‌മെന്റ് കോര്‍പ്പറേഷനിലുമാണ് ഏറ്റവും കൂടുതല്‍ വേതനത്തില്‍ അന്തരം നിലനിര്‍ത്തുന്ന രണ്ട് പൊതമേഖലാ സ്ഥാപനങ്ങള്‍. ഏതാണ്ട് 37.5 ശതമാനമാണ് ഇവിടെയുള്ള വംശീയ വേതന വ്യത്യാസമെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. നിലവിലെ മറ്റൊരു ഇടങ്ങളില്‍ ഇത്രയും വലിയ അളവില്‍ വേതന വ്യത്യാസം നിലനില്‍ക്കുന്നില്ല. പഠനം നടത്തിയിട്ടുള്ള ഗ്രേറ്റര്‍ ലണ്ടന്‍ അതോറിറ്റിയില്‍ തന്നെ വേതനത്തില്‍ 16 ശതമാനം വ്യത്യാസം നിലനില്‍ക്കുന്നുവെന്നതാണ് ഞെട്ടിപ്പിക്കുന്ന വസ്തുത. പുതിയ കണക്കുകള്‍ മൂതലാളിത്വ രാജ്യങ്ങളുടെ വിപരീത ചിത്രമാണ് വെളിച്ചത്ത് കൊണ്ടുവരുന്നതെന്നും ഞെട്ടിപ്പിക്കുന്ന അസമത്വമാണിതെന്നും കാമ്പയിനേഴ്‌സ് പറയുന്നു. ഇപ്പോള്‍ പുറത്തു വന്നിരിക്കുന്ന റിപ്പോര്‍ട്ട് അതീവ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതാണെന്നും ഈ അസമത്വത്തെ മറികടക്കേണ്ടതുണ്ടെന്നും ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍ പറഞ്ഞു.

ലണ്ടനിലെ മൂന്നില്‍ ഒരു ശതമാനം ജനങ്ങളും വെളുത്ത വര്‍ഗ്ഗക്കാരല്ല. ഇത് ഞെട്ടിപ്പിക്കുന്ന അസമത്വ കണക്കുകളാണ്. വിപരീത ചിത്രം വെളിവാക്കുന്നതാണ് വേതനത്തിലെ അസമത്വം. ഈ അസമത്വം വലിയ അളവില്‍ കമ്പനികളെ കറുത്ത വര്‍ഗ്ഗക്കാര്‍, ഏഷ്യന്‍ വംശജര്‍, വംശീയ ന്യൂനപക്ഷങ്ങള്‍ എന്നിവരെ ജോലിക്കെടുക്കുന്നതില്‍ നിന്നും തിരുത്സാഹപ്പെടുത്തിയിട്ടുണ്ട്. പുതിയ കണക്കുകള്‍ ലണ്ടന്‍ നഗരത്തിലെ രഹസ്യങ്ങള്‍ വെളിപ്പെടുത്തിയെന്നും ഡയറക്ടര്‍ ഓഫ് റെയിസ് തിങ്ക് ടാങ്ക് ഡോ. ഒമര്‍ഖാന്‍ പ്രതികരിച്ചു. വിവിധ വംശീയ ഗ്രൂപ്പുകള്‍ തമ്മിലുള്ള വേതനത്തിലെ അന്തരവും റിപ്പോര്‍ട്ടില്‍ പുറത്തുവിട്ടിട്ടുണ്ട്. കറുത്ത വര്‍ഗ്ഗക്കാരായ ബ്രിട്ടണ്‍ പൗരന്മാര്‍ക്ക് അവരുടെ സഹപ്രവര്‍ത്തകരായി വെളുത്ത വര്‍ഗ്ഗക്കാരെക്കാള്‍ ഏതാണ്ട് 26 ശതമാനം കുറവ് വേതനമാണ് ലഭിക്കുന്നത്. ബ്രിട്ടിഷ് ഏഷ്യക്കാരായ ആളുകളുടെ വേതനത്തിലെ അന്തരം 16 ശതമാനമാണ്.

  Article "tagged" as:
  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles