back to homepage

Interviews

ഭാരതമേ, നിന്‍ രക്ഷ നിന്‍ മക്കളില്‍… ഫാ. മാത്യൂ മുളയോലില്‍ ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയില്‍ ചെറുപുഷ്പ മിഷന്‍ ലീഗിനെ നയിക്കും. മലയാളം യുകെയ്ക്ക് നല്‍കിയ അഭിമുഖം. 0

ചെറുപുഷ്പ മിഷന്‍ ലീഗിന് ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയില്‍ തുടക്കമാകുകയാണ്. മെയ് ഇരുപത്തിയെട്ട് ഞായര്‍ ലീഡ്‌സ് സീറോ മലബാര്‍ ചാപ്ലിന്‍സിയിലുള്ള സെന്റ് വില്‍ഫ്രിഡ്‌സ് ദേവാലയത്തില്‍ ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയുടെ മെത്രാന്‍ അഭിവന്ദ്യ മാര്‍. ജോസഫ് സ്രാമ്പിക്കല്‍ ഔദ്യോഗീകമായി ഉദ്ഘാടനം ചെയ്യും. രൂപതയുടെ നിയുക്ത മിഷന്‍ ലീഗ് കമ്മീഷന്‍ ചെയര്‍മാനും ലീഡ്‌സ് സീറോ മലബാര്‍ ചാപ്ലിനുമായ റവ. ഫാ. മാത്യൂ മുളയോലില്‍ ചെറുപുഷ്പ മിഷന്‍ ലീഗിനെ നയിക്കും. ചാപ്ലിന്‍സിയിലെ കുട്ടികളുടെ ആദ്യകുര്‍ബാന സ്വീകരണവും ഇതിനോടനുബന്ധിച്ച് നടക്കും. ലീഡ്‌സിലെ സെന്റ് വില്‍ഫ്രിഡ്‌സ് ദേവാലയത്തില്‍ ഞായറാഴ്ച രാവിലെ 9.30ന് തിരുക്കര്‍മ്മങ്ങള്‍ ആരംഭിക്കും.

Read More

ലോകത്തില്‍ എവിടെയെങ്കിലും ന്യൂനപക്ഷങ്ങള്‍ക്കു വേണ്ടി രാജ്യം വിഭജിച്ചിട്ടുണ്ടോ, ഇന്ത്യയിലല്ലാതെ? 0

ഷിബു മാത്യു ലോകത്തില്‍ എവിടെയെങ്കിലും ന്യൂനപക്ഷങ്ങള്‍ക്കു വേണ്ടി രാജ്യം വിഭജിച്ചിട്ടുണ്ടോ, ഇന്ത്യയിലല്ലാതെ? ലണ്ടന്‍ ഹിന്ദു ഐക്യവേദി സംഘടിപ്പിക്കുന്ന ഒന്നാമത് ഹിന്ദു മത പരിഷത്തില്‍ മുഖ്യ പ്രഭാഷകയായി എത്തുന്ന ശശികല ടീച്ചറുമായി മലയാളം യു കെ അസോസിയേറ്റ് എഡിറ്റര്‍ ഷിബു മാത്യുവുമായി സംസാരിക്കുമ്പോള്‍

Read More

മാതൃത്വത്തിൻെറ മഹിമയും സ്ത്രീത്വത്തിൻെറ ശക്തിയും കുടുംബങ്ങളെ നയിക്കണം.. 0

സൗമ്യതയുടെയും  അഗാധ പാണ്ഡിത്യത്തിൻെറയും പ്രതീകം.. ഭാവിയിലേയ്ക്ക് പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഉത്തരവാദിത്വമുള്ള വ്യക്തിത്വം.. കർമ്മമേഖലയെ ദൈവനിയോഗമായി കണ്ട്  തീഷ്ണമായ ഒരുക്കങ്ങൾ.. പതിനായിരത്തോളം വരുന്ന വനിതകൾക്കു നേതൃത്വം നല്കാൻ ഉത്സാഹത്തോടെ ഡോ. സിസ്റ്റർ മേരി ആൻ സി.എം.സി.. രൂപരേഖകൾ തയ്യാറാക്കുന്നത് വനിതകളുമായി സംവദിച്ചുകൊണ്ട്.. ഡോ.

Read More

വിവാദങ്ങള്‍ക്ക് ഇനി സ്ഥാനമില്ല; വിശ്വാസികളുടെ പിതാവ് മാര്‍ സ്രാമ്പിക്കല്‍ മനസ്സ് തുറന്നു 0

എളിമയും കുലീനത്വവും നിറഞ്ഞ പെരുമാറ്റം…. ആത്മവിശ്വാസം തുളുമ്പുന്ന വാക്കുകള്‍….. ലക്ഷ്യത്തില്‍ എത്താനുള്ള ദൃഢനിശ്ചയം…. ഇത് മാര്‍ ജോസഫ് സ്രാമ്പിക്കല്‍, സീറോ മലബാര്‍ സഭയുടെ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ നിയുക്ത മെത്രാന്‍. ഔദ്യോഗിക കര്‍മ്മം ആരംഭിക്കുന്നതിന് മുമ്പ് മലയാളം യുകെയുമായി മനസ്സു തുറന്നു. ബ്രിട്ടണിലെത്തിയ അഭിവന്ദ്യ

Read More

വിദ്യാഭ്യാസം രാഷ്ട്രീയത്തില്‍ പരമപ്രധാനം – കെ. എന്‍. ബാലഗോപാല്‍ എംപി

രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ ഇറങ്ങുന്നവരുടെ വിദ്യാഭ്യാസ യോഗ്യത രാഷ്ട്രീയത്തില്‍ പരമപ്രധാനമാണ്. വിദ്യാഭ്യാസം സുതാര്യമായ രാഷട്രീയ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കുന്ന പങ്ക് വിവരിക്കാന്‍ പറ്റുന്നതിലും അധികമാണ്. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ കടന്നു വന്ന് കൊമേഴ്‌സിലും ലോയിലും മാസ്റ്റര്‍ ഡിഗ്രി എടുത്ത് രാജ്യസഭാ എം പി യായി തിളങ്ങുന്ന, അതോടൊപ്പം എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഒരുപോലെ സ്വീകാര്യതയുള്ള വ്യക്തിത്വത്തിന്റെ ഉടമ കൂടിയായ സഖാവ് ടി.എന്‍ ബാലഗോപാല്‍ എം പി മലയാളം യുകെയുമായി സംസാരിച്ചു. ഔദ്യോഗീക പരിപാടികള്‍ ഒന്നുമില്ലാതെ യൂറോപ്പ് സന്ദര്‍ശിക്കാനായി കുടുംബസമേതം എത്തിയതായിരുന്നു എം.പി യുകെയില്‍. വളരെ കുറച്ച് ദിവസങ്ങള്‍ മാത്രം യൂറോപ്പില്‍ ചിലവഴിച്ച അദ്ദേഹം ഇന്ത്യയുടേയും യൂറോപ്പിന്റേയും രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ തമ്മിലുള്ള അന്തരം അതിവേഗം മനസ്സിലാക്കി. വിദ്യാഭ്യാസത്തിന് ഊന്നല്‍ കൊടുത്തുകൊണ്ട് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വരുത്തേണ്ട മാറ്റങ്ങളെകുറിച്ചാണ് മുഖ്യമന്ത്രിയായിരുന്ന വി എസ്സ് അച്യുതാനന്ദന്‍റെ പൊളിറ്റിക്കല്‍ സെക്രട്ടറി കൂടിയായിരുന്ന കെ എന്‍ ബാലഗോപാല്‍ എം പി സംസാരിച്ചു തുടങ്ങിയത്.

Read More