പന്ത്രണ്ടാം വയസിൽ പോൺ വിഡിയോയ്ക്കു അടിമയായി കാലങ്ങൾ കഴിഞ്ഞതോടെ സെക്‌സിനും; എറിക ഗാര്‍സ എന്ന യുവതിയുടെ കുത്തഴിഞ്ഞ ജീവിതകഥ ‘ ഗെറ്റിങ് ഓഫ് ‘ പുസ്തകരൂപത്തിൽ

പന്ത്രണ്ടാം വയസിൽ പോൺ വിഡിയോയ്ക്കു അടിമയായി കാലങ്ങൾ കഴിഞ്ഞതോടെ സെക്‌സിനും; എറിക ഗാര്‍സ എന്ന യുവതിയുടെ കുത്തഴിഞ്ഞ ജീവിതകഥ ‘ ഗെറ്റിങ് ഓഫ് ‘ പുസ്തകരൂപത്തിൽ
February 12 11:18 2018 Print This Article

ലോസ് ഏഞ്ചല്‍സിലെ 35കാരിയായ എറിക ഗാര്‍സയുടെ ജീവിതകഥ ആരെയും ആകര്‍ഷിക്കുന്ന വിധത്തിലുള്ള മസാലച്ചേരുവകള്‍ കലര്‍ന്നതാണ്. തന്റെ 12ാം വയസ് മുതലുള്ള അനുഭവങ്ങളെ ഉള്‍പ്പെടുത്തി സംഭവബഹുലമായ ‘ ഗെറ്റിങ് ഓഫ് ‘ ഒരു പുസ്തകം എഴുതാനാരംഭിച്ചിരിക്കുകയാണ് എറിക ഇപ്പോള്‍. ചെറുപ്രായത്തില്‍ തന്നെ തനിക്ക് സെക്‌സിനോട് അമിതമായ ആസക്തിയായിരുന്നുവെന്നാണ് എറിക തുറന്ന് സമ്മതിക്കുന്നത്. പുരുഷന്മാരെ വശീകരിക്കാന്‍ ദിവസവും നിശാപാര്‍ട്ടികള്‍ നടത്തുന്നത് ഇവരുടെ പതിവായിരുന്നു. ദിവസം മുഴുവന്‍ കിടക്കയില്‍ നിന്നെണീക്കാതെ നീല ചിത്രങ്ങള്‍ കണ്ടുകൊണ്ടിരുന്നതും എറികയ്ക്ക് ഹരമായിരുന്നു. 12ാം വയസില്‍ നീലച്ചിത്രം കണ്ടു തുടങ്ങിയ ഒരു പെണ്‍കുട്ടിയുടെ അനുഭവങ്ങളാല്‍ സമ്പന്നമായ പുസ്തകത്തിനായി ആളുകള്‍ അക്ഷമയോടെ കാത്തിരിക്കുകയാണ്.

Image result for getting off erica garza

12ാം വയസ് മുതല്‍ 30 വയസ് വരെ താന്‍ പോണ്‍ വീഡിയോകള്‍ക്ക് തികഞ്ഞ അടിമയായിരുന്നുവെന്നാണ് എറിക സമ്മതിക്കുന്നത്. 17ാം വയസില്‍ തന്റെ കന്യകാത്വം നഷ്ടപ്പെട്ടത് മുതല്‍ താന്‍ സെക്‌സിനും അടിമയായിരുന്നുവെന്ന് ഈ യുവതി പുസ്തകത്തില്‍ തുറന്നെഴുതുന്നു. തന്റെ ഇണകളെ കണ്ടെത്തുന്നതിനായി എറിക ആഴ്ചയില്‍ നാല് ദിവസം വരെ നൈറ്റ് പാര്‍ട്ടികള്‍ സംഘടിപ്പിച്ച ഒരു കാലമുണ്ടായിരുന്നു. ഇത്തരത്തില്‍ ഏതാണ്ട് രണ്ട് ദശാബ്ദക്കാലത്തോളമായിരുന്നു എറിക കുത്തഴിഞ്ഞ ജീവിതം നയിച്ചിരുന്നത്. എന്നാല്‍ വെറും സെക്‌സിന് വേണ്ടിയുള്ള നിരവധി ബന്ധങ്ങള്‍ക്കിടയിലും എറികയ്ക്ക് ഗൗരവമായ ചില ബന്ധങ്ങളും ഇതിനിടയിലുണ്ടായിരുന്നു. ഇത്തരത്തിലുള്ള ഒരാളുമായി വിവാഹനിശ്ചയം കഴിഞ്ഞിരുന്നുവെങ്കിലും അയാള്‍ക്ക് മറ്റൊരു ബന്ധമുണ്ടെന്നറിഞ്ഞ് എറിക അയാളുമായി പിരിയുകയും ചെയ്തു.

Image result for getting off erica garza

ഇതിന് പുറമെ മറ്റൊരാളുമായും എറികയ്ക്ക് ഗൗരവമായ ബന്ധമുണ്ടായിരുന്നു. എന്നാല്‍ ഇയാളെ സ്‌നേഹിക്കുന്ന സമയത്ത് തന്നെ എറിക ഒരു കൊളംബിയക്കാരനുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെതിനെ തുടര്‍ന്ന് ആ പ്രണയവും തകരുകയായിരുന്നു. കാമുകനുമായുള്ള പ്രശ്‌നം പരിഹരിക്കുന്നതിന് പകരം എറിക ഒരു ഫ്രഞ്ച് വെയിറ്ററുമായി ഉറങ്ങാന്‍ പോവുകയായിരുന്നു ചെയ്തിരുന്നതെന്നും പുസ്തകം വെളിപ്പെടുത്തുന്നു. ഹൈ ഡെഫനിഷനിലുള്ള പോണ്‍ വീഡിയോകള്‍ കാണാനായി ദിവസത്തിന്റെ ഭൂരിഭാഗവും കിടക്കയില്‍ തന്നെ ചെലഴിച്ച നിരവധി ദിവസങ്ങള്‍ തന്റെ ജീവിതത്തിലുണ്ടായിരുന്നുവെന്നും ഈ യുവതി തന്റെ പുസ്തകത്തിലൂടെ വെളിപ്പെടുത്തുന്നു.

Image result for getting off erica garza

ലോസ് ഏഞ്ചല്‍സ് പ്രദേശത്ത് വളര്‍ന്ന് വരുമ്പോഴായിരുന്നു എറികയുടെ പോണ്‍ അടിമത്തം ആരംഭിച്ചത്. തന്റെ മാതാപിതാക്കള്‍ ഉറങ്ങാന്‍ പോയതിന് ശേഷമായിരുന്നു താന്‍ പോണ്‍ കാണാനാരംഭിക്കാറുള്ളതെന്നും എറിക പറയുന്നു.തുടര്‍ന്ന് ഇന്റര്‍നെറ്റ് ലഭ്യമായതോടെ പോണ്‍ കാണാന്‍ സൗകര്യമേറുകയും എറികയുടെ അടിമത്തം വര്‍ധിക്കുകയും ചെയ്തിരുന്നു. തനിക്ക് പോണോഗ്രാഫിയോട് തുറന്ന മനോഭാവമാണുള്ളതെന്ന് ബോയ്ഫ്രണ്ട്‌സും ലൈംഗിക പങ്കാളികളും തിരിച്ചറിഞ്ഞതിനാല്‍ അവര്‍ തന്നോട് നന്നായി ഇടപഴകിയിരുന്നുവെന്നും എറിക വെളിപ്പെടുത്തുന്നു.അവസാനം വില്ലോ നെയില്‍സന്‍ എന്നയാളെ വിവാഹംകഴിച്ചതോടെയാണ് എറികയുടെ ദുശ്ശീലങ്ങള്‍ അടങ്ങിയത്. ബാലിയിലേക്കുള്ള യാത്രക്കിടെയായിരുന്നു ഈ യുവതി ആദ്യമായി നെയില്‍സനെ കണ്ട് മുട്ടിയിരുന്നത്.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles