കാമുകനെ സ്വന്തമാക്കാൻ കാമുകന്റെ ഭാര്യയെ കൊലപ്പെടുത്താൻ ഓണ്‍ലൈന്‍ ക്വട്ടേഷന്‍; തിരുവല്ലാക്കാരി നഴ്സ് അമേരിക്കയില്‍ അറസ്റ്റില്‍

കാമുകനെ സ്വന്തമാക്കാൻ കാമുകന്റെ ഭാര്യയെ കൊലപ്പെടുത്താൻ ഓണ്‍ലൈന്‍ ക്വട്ടേഷന്‍; തിരുവല്ലാക്കാരി നഴ്സ്  അമേരിക്കയില്‍ അറസ്റ്റില്‍
April 19 10:11 2018 Print This Article

കാമുകനായ ഡോക്ടറെ സ്വന്തമാക്കാന്‍ അദ്ദേഹത്തിന്റെ ഭാര്യ കൊലപ്പെടുത്താന്‍ ഓണ്‍ലൈന്‍ ക്വട്ടേഷന്‍ നല്‍കിയ മലയാളി നഴ്‌സ് അമേരിക്കയില്‍ അറസ്റ്റില്‍. തിരുവല്ല കീഴ് വായ്പ്പൂര്‍ സ്വദേശിയായ ടീന ജോണ്‍സ് ആണ് അറസ്റ്റിലായത്. ചിക്കാഗോയിലെ മേവുഡിലെ ലയോള മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ നഴ്‌സാണ് ടീന ജോണ്‍സ്. കരിഞ്ചന്തക്കാരും കച്ചവടക്കാരും ഊഹക്കച്ചവടക്കാരും ഉപയോഗിക്കുന്ന ഡാര്‍ക്ക് വെബിലൂടെ ബിറ്റ് കോയിന്‍ ഉപയോഗിച്ചാണ് ടീന ക്വട്ടേഷന്‍ നല്‍കിയത്. അമേരിക്കയില്‍ ഈ രീതിയിലുള്ള ക്രിമിനല്‍ കേസുകള്‍ അപൂര്‍വമായേ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളൂ. കേസ് തെളിഞ്ഞാല്‍ ടീനയ്ക്ക് 20 വര്‍ഷം തടവ് ലഭിക്കും.

ലയോള മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ അനസ്‌ത്യേഷ്യസ്റ്റായ ടോബിയും   പ്രണയത്തിലായിരുന്നു. ഇരുവരുടെയും ബന്ധത്തിന് ഭാര്യ തടസമാകുമന്ന് കണ്ടപ്പോഴാണ് കൊലപാതകം ആസൂത്രണം ചെയ്തത്. എന്നാല്‍ കൊലപാതകം നടക്കുമെന്ന വിവരം സി.ബി.എസ് ന്യൂസില്‍ ആരോ അറിയിച്ചു. അവരാണ് പൊലീസിനെ വിവരം അറിയിച്ചതെന്ന് അറിയുന്നു. കഴിഞ്ഞ ജനുവരിയില്‍ പതിനായിരം ഡോളറാണ് ടീന ക്വട്ടേഷന് കൈമാറിയത്.

ഇത് പൊലീസ് മണത്തറിഞ്ഞെന്നും റിപ്പോര്‍ട്ടുണ്ട്. തടവിലായ ടീനയെ മേയ് 15ന് കോടതിയില്‍ ഹാജരാക്കും. ജാമ്യം ലഭിച്ചാല്‍ കാമുകനുമായോ ഭാര്യയുമായോ ബന്ധപ്പെടെരുതെന്ന കര്‍ശന ഉപാധി നല്‍കും. പാസ്‌പോര്‍ട്ടും കണ്ടുകെട്ടും.തിരുവല്ല വാളക്കുഴ സ്വദേശിയായ ടോബിയുടെ മാതാപിതാക്കള്‍ ചിക്കാഗോയില്‍ സ്ഥിരതാമസക്കാരാണ്. 2016 സെപ്റ്റംബര്‍ പതിനേഴിനായിരുന്നു ടോബിയുടെ വിവാഹം.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles