ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് 287 റണ്‍സ് വിജയലക്ഷ്യം. രണ്ടാം ഇന്നിങ്‌സില്‍ ദക്ഷിണാഫ്രിക്കയ്ക്ക് 258 റണ്‍സെടുക്കാനെ സാധിച്ചുള്ളു. ഇന്ത്യക്ക് വേണ്ടി ഭുംറ മൂന്നും ഇഷാന്ത് ശര്‍മ്മ രണ്ടും ആര്‍. അശ്വിന്‍ ഒരു വിക്കറ്റും വീഴ്ത്തി. ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യ 28 റണ്‍സിന്റെ ലീഡ് വഴങ്ങിയിരുന്നു. ദക്ഷിണാഫ്രിക്കന്‍ നിരയില്‍ എ.ബി ഡിവില്ലിയേഴ്സ് 80, എല്‍ഗര്‍ 61, നായകന്‍ ഫാഫ് ഡുപ്ലെസി 48 എന്നിവരാണ് പൊരുതി നിന്നത്.

രണ്ടിന് 90 എന്ന നിലയില്‍ നാലാം ദിനം ബാറ്റിങ് തുടര്‍ന്ന ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ഡിവില്ലിയേഴ്സും എല്‍ഗറും കരുതലോടെ ഇന്നിങ്‌സ് തുടങ്ങിയത്. മികച്ച രീതിയില്‍ പന്തെറിഞ്ഞ ഇന്ത്യന്‍ ബൗളര്‍മാര്‍ പക്ഷേ 50 റണ്‍സെടുക്കുന്നതിനിടെ ഡിവില്ലിയേഴ്സ് എല്‍ഗര്‍ കൂട്ടക്കെട്ട് പൊളിച്ചു. ഷമിയുടെ പന്തില്‍ ഡിവില്ലിയേഴ്സ് വിക്കറ്റ് കീപ്പര്‍ക്ക് ക്യാച്ച് നല്‍കി പുറത്തായി. പിന്നീട് വന്നവരെല്ലാം പെട്ടന്ന് കൂടാരം കയറിയപ്പോള്‍ ആറാം വിക്കറ്റില്‍ ഫാഫ് ഡുപ്ലസിയും ഫിലാന്‍ഡറും പൊരുതി നിന്നു. ഫിലാന്‍ഡറെ ഇഷാന്ത് മടക്കിയതോടെ ദക്ഷിണാഫ്രിക്കയുടെ ബാറ്റിംഗ് നിര പെട്ടന്ന് തകര്‍ന്നു വീണു. പേസ് ബൗളര്‍മാര്‍ക്ക് അനുകൂലമായ പിച്ചില്‍ പൊരുതിയാലെ ഇന്ത്യക്ക് ജയിക്കാനാകൂ.