കുണ്ടറയിലെ അരുംകൊല; മൃതദേഹം വെട്ടിമുറിച്ചതല്ല; പോസ്റ്റ്‌മോര്‍ട്ടത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങൾ

കുണ്ടറയിലെ അരുംകൊല; മൃതദേഹം വെട്ടിമുറിച്ചതല്ല; പോസ്റ്റ്‌മോര്‍ട്ടത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങൾ
January 18 11:48 2018 Print This Article

കുണ്ടറയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ പതിനാലുകാരന്റെ മൃതദേഹം വെട്ടിമുറിച്ചതല്ലെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ജിത്തുവിന്റെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്തു. അസ്ഥികളടക്കം ശരീരഭാഗങ്ങള്‍ നന്നായി കത്തിച്ചിരുന്നതായി പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായി. വിട്ടുപോയ ശരീരഭാഗം വെട്ടിമാറ്റിയതല്ലെന്നും കത്തിച്ച ശേഷം വിട്ടുപോയതാണെന്നും പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായി.

ജിത്തുവിന്റെ കഴുത്തും കൈകാലുകളും വെട്ടേറ്റ നിലയിലും പാദം വേര്‍പെട്ട നിലയിലുമായിരുന്നു. ഒരു കാലിന്റെ മുട്ടിന് താഴെ വെട്ടിനുറുക്കിയിട്ടുണ്ട്. മൃതദേഹം കത്തിക്കുന്നതിന് മുന്‍പ് വെട്ടിനുറുക്കിയതാണെന്ന നിഗമനത്തിലായിരുന്നു പോലീസ്. എന്നാല്‍ വെട്ടിനുറുക്കിയിട്ടില്ലെന്നാണ് ജയമോള്‍ മൊഴി നല്‍കിയത്. ഇത് ശരിവയ്ക്കുന്നതാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍.

തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം പൂർത്തിയാക്കിയ ജിത്തു ജോബിന്‍റെ മൃതദേഹം സംസ്കരിച്ചു. അസ്ഥികളടക്കം ശരീരഭാഗങ്ങൾ നന്നായി കത്തിച്ചിരുന്നതായി പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായി. രണ്ടു ദിവസം മുൻപു വീട്ടിൽനിന്നു കാണാതായ ഒൻപതാം ക്ലാസ് വിദ്യാർഥി ജിത്തു ജോബിന്റെ മൃതദേഹം ഇന്നലെ വീടിനു സമീപത്തെ ആളൊഴിഞ്ഞ പറമ്പില്‍ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു. പെട്ടെന്നുണ്ടായ പ്രകോപനത്തിന്‍റെ പേരിൽ അമ്മയാണ് വിദ്യാർഥിയെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് നിഗമനം. ഒറ്റയ്ക്കാണ് കൊലപാതകം നടത്തി മൃതദേഹം കത്തിച്ചതെന്ന് അമ്മ ജയാജോബ് പൊലീസിന് മൊഴി നല്‍കി.

Read more.. 50000 രൂപയ്ക്ക് മുകളില്‍ നിക്ഷേപങ്ങള്‍ നടത്തുന്നവര്‍ ഇനി മുതല്‍ നിരീക്ഷണത്തിലാകും

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles