കണ്ണൂർ വിമാനത്താവളം ചിറകു വിടർത്തി, ട്രോളർമാർക്കു ചാകര; ട്രോളുകളില്‍ ചിരിയും വിമർശനവും

കണ്ണൂർ വിമാനത്താവളം ചിറകു വിടർത്തി, ട്രോളർമാർക്കു ചാകര; ട്രോളുകളില്‍ ചിരിയും വിമർശനവും
December 10 11:00 2018 Print This Article

കണ്ണൂർ വിമാനത്താവളം ചിറകു വിടർത്തിയപ്പോൾ ട്രോളർമാർക്കും ചാകരയാണ്. കണ്ണൂർ ഭാഷ, ഉദ്ഘാടനച്ചടങ്ങ് ബഹിഷ്കരിച്ച യുഡിഎഫ്, കണ്ണൂരിൽ വിമാനം പറന്നുയരുന്നതു കാണുന്ന പ്രവാസി, ആദ്യമായി വിമാനത്താവളം കാണുന്നവർ തുടങ്ങി ട്രോളർമാരുടെ ആയുധം പലതാണ്.
troll
കണ്ണൂർ എത്തീനി, എല്ലാരും ബേം കീ എന്നാണ് ട്രോളിലെ പൈലറ്റ് പറയുന്നത്. വിമാനത്താവളത്തിലെത്തി തലശ്ശേരിക്ക് രണ്ട് ടിക്കറ്റ് എടുക്കുന്ന ഗ്രാമവാസിയെയും ട്രോളിൽ കാണാം. മാപ്പിളപ്പാട്ടു പാടി ആദ്യയാത്ര ആഘോഷമാക്കിയ യാത്രക്കാർക്കുമുണ്ട് ട്രോൾ. ഈ ട്രോൾ വിഡിയോ രൂപത്തിലാണ്, ഒന്നു മിണ്ടാതിരിക്കുവോ എൻ‍റെ കോൺസണ്‍ട്രേഷൻ പോകുന്നു എന്നാക്രോശിച്ച പൈലറ്റാണ് ഇവിടെ താരം.
troll-4
കണ്ണൂരിന് ഇത് ചരിത്രത്തിലേക്കുള്ള ടേക്ക് ഒാഫ് ആണ്. കണ്ണൂരിന്റെയും ഒപ്പം കേരളത്തിന്‍റെയും 12 വർഷങ്ങൾ നീണ്ട കാത്തിരിപ്പിനാണ് വിരാമമായത്. കേരളത്തിലെ നാലാമത്തെ രാജ്യാന്തര വിമാനത്താവളമായ കണ്ണൂര്‍ വിമാനത്താവളത്തിന്റെ ടെർമിനൽ മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രമന്ത്രി സുരേഷ് പ്രഭുവും ചേര്‍ന്ന് ഉദ്ഘാടനം നിര്‍വഹിച്ചു.

troll-2
ആയിരങ്ങളെത്തിയ ചടങ്ങില്‍ വിവിധ കലാപരിപാടിരളും ഒരുക്കിയിരുന്നു. ഒരുക്കി. പൊതുജനങ്ങളെ വിമാനത്താവളത്തിലെത്തിക്കാന്‍ സൗജന്യ ബസ് സര്‍വീസ് കിയാല്‍ തയ്യാറാക്കിയിരുന്നു. മന്ത്രിമാരായ കെ.കെ ശെലജ, കടന്നപ്പള്ളി രാമചന്ദ്രൻ, ഇ.പി ജയരാജൻ എംപിമാരായ പി കെ ശ്രീമതി, വ്യവസായിയായ യൂസഫലി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

troll3

ഇന്നലെ മുതൽ വൈറലായ ഒരു ചിത്രത്തെ അനുകൂലിച്ചും പരിഹസിച്ചും ഒട്ടേറെ പേരാണ് രംഗത്ത് വന്നത്. കണ്ണൂരിൽ നിന്ന് വിമാനം പറന്നുയരുന്നത് കാണാൻ മതിലിന് മുകളിൽ ചാടി കയറുന്ന യുവാക്കളുടെ ചിത്രമാണ് വൈറലായത്. ഇൗ ചിത്രത്തെ ആധാരമാക്കി ട്രോളുകളും സജീവമായി. എന്നാൽ ആ കൗതുകത്തിന്റെ സ്പിരിറ്റിനെ പുകഴ്ത്തുകയാണ് ഒരുവിഭാഗം.

kannur-croud-troll

‘കുറച്ചാളുകൾ സോഷ്യൽ മീഡിയയിൽ പുച്ഛിക്കുന്നത്‌ കണ്ടിരുന്നു ഈ ചിത്രത്തെ. ആദ്യമായി കണ്ണൂരു പറന്നിറങ്ങിയ വിചിത്രജീവിയെ കാണാനിറങ്ങിയോരാണത്രേ. ഞാനേതായാലും പുച്ഛിക്കാൻ പോകുന്നില്ല. വിമാനവും കടലും തീവണ്ടിയുമെല്ലാം തീർത്താലും കണ്ടാലും തീരാത്ത കൗതുകങ്ങളാണ്. അന്നുതൊട്ടിന്നോളം ആകാശത്തുകൂടി പറന്നുപോകുന്ന വിമാനത്തിന്റെ ശബ്ദം കേട്ടാൽ ഓടിയിറങ്ങി കണ്ണിനു മുകളിൽ കൈ വച്ച്‌ അതു പറന്നുമറയുവോളം നോക്കിനിന്നിട്ടുണ്ട്‌. നോക്കിനിൽക്കാറുമുണ്ട്‌. ആർക്കും ഉപദ്രവമില്ലാതെ ആഗ്രഹങ്ങൾ സാധിക്കുന്ന കുറച്ചാളുകളെ പുച്ഛിച്ചിട്ട്‌ എന്തു നേട്ടമാണുള്ളത്‌? നിങ്ങളു കൺ നിറയെ കാണു ബ്രോസ്‌’ സാമൂഹിക പ്രവര്‍ത്തകനും എഴുത്തുകാരനുമായ ഡോക്ടര്‍ നെൽസൺ ജോസഫ് ഫെയ്സ്ബുക്കിൽ കുറിച്ചത് ഇങ്ങനെയാണ്.

കേരളത്തിലെ നാലാമത്തെ രാജ്യാന്തര വിമാനത്താവളമായ കണ്ണൂര്‍ വിമാനത്താവളത്തിന്റെ ടെർമിനൽ മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രമന്ത്രി സുരേഷ് പ്രഭുവും ചേര്‍ന്ന് ഉദ്ഘാടനം നിര്‍വഹിച്ചത്. മന്ത്രിമാരായ കെ.കെ ശെലജ, കടന്നപ്പള്ളി രാമചന്ദ്രൻ, ഇ.പി ജയരാജൻ എംപിമാരായ പി കെ ശ്രീമതി, വ്യവസായിയായ എംഎ യൂസഫലി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തിരുന്നു.

 

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles