ബിനാമി സ്വത്ത് കണ്ടെത്താന്‍ അന്വേഷണ ഉദ്യോഗസ്ഥരെ സഹായിക്കുന്നവര്‍ക്ക് ഒരു കോടി രൂപ പാരിതോഷികം നല്‍കും. അടുത്തമാസം ഇതേക്കുറിച്ച് സര്‍ക്കാര്‍ പ്രഖ്യാപനം നടത്തുമെന്നാണ് വിവരം.

കേന്ദ്ര പ്രത്യക്ഷ നികുതി വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനാണ് ഇത് സംബന്ധിച്ച് വെളിപ്പെടുത്തിയതെന്ന് റിപ്പോര്‍ട്ടിലുണ്ട്. ബിനാമി വസ്തുക്കളുടെ മൂല്യം അനുസരിച്ച് കുറഞ്ഞത് 15 ലക്ഷവും കൂടിയത് 1 കോടി രൂപയും സര്‍ക്കാര്‍ പ്രതിഫലമായി നല്‍കും. ബിനാമി വസ്തു ഇടപാട് നിയമപ്രകാരം ഇത് സാധ്യമാണെന്നും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. എന്‍ഫോഴ്മെന്റും ആദായനികുതി വകുപ്പും നേരത്തേയും വിവരം നല്‍കുന്നവര്‍ക്ക് പ്രതിഫലം നല്‍കാറുണ്ട്. എന്നാല്‍ ഇത്രയും കൂടിയ തുക ഇത് ആദ്യമായാണ് മുന്നോട്ട് വെക്കുന്നത്.

നല്‍കുന്ന വിവരം കൃത്യതയുളളതാണെങ്കിൽ മാത്രമേ പ്രതിഫലം ലഭിക്കൂ. ഇവരുടെ വിവരവും കേന്ദ്രം രഹസ്യമായി സൂക്ഷിക്കും. പദ്ധതി നിലവില്‍ വരുന്നതോടെ രാജ്യത്തെ പലരുടെയും അനധികൃത സ്വത്തുകള്‍ കണ്ടെത്താന്‍ പ്രയാസമുണ്ടാകില്ലെന്നാണ് വിലയിരുത്തല്‍.