ന്യൂഡല്‍ഹി: ബ്രസല്‍സ് വഴി ടൊറന്റോയിലേക്കുള്ള ജെറ്റ് എയര്‍വേസിന്റെ വിമാനം പൈലറ്റ് എത്താത്തതു മൂലം വൈകിയത് ഒന്‍പതു മണിക്കൂര്‍!
250 യാത്രക്കാരുമായി പുറപ്പെടാന്‍ വിമാനം തയ്യാറായി നിന്നിട്ടും പൈലറ്റ് വന്നില്ല. ഒടുവില്‍ ഒമ്പതു മണിക്കൂര്‍ വൈകി പൈലറ്റ് എത്തിയ ശേഷമാണ് വിമാനം പുറപ്പെട്ടത്.

വെളുപ്പിനു മൂന്നിനു പുറപ്പെടേണ്ടിയിരുന്ന വിമാനം പുറപ്പെട്ടത് ഉച്ചക്കു ശേഷം!